ETV Bharat / bharat

പൊലീസ് നോക്കി നില്‍ക്കെ ബിജെപി യുവനേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍ - BJP Youth Leader Shot - BJP YOUTH LEADER SHOT

കഴിഞ്ഞ ദിവസം മുന്‍ സെെനികന്‍ എസ്‌പി ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം.

മുന്‍ സൈനികന്‍ വെടിയുതിര്‍ത്തു  BJP YOUTH LEADER SHOT  പ്രകാശ് യാദവിന് വെടിയേറ്റു  RETIRED ARMY MAN SHOOTS
Representational image (Getty)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 11:45 AM IST

ഉജ്ജയിൻ : മധ്യപ്രദേശില്‍ പൊലീസ് നോക്കിനില്‍ക്കെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം മുന്‍സെെനികന്‍ എസ്‌പി ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം.

പ്രകാശ് യാദവും എസ്‌പി ഭഡോറിയയും തമ്മിലുള്ള സാമ്പത്തിക തർക്കം അന്വേഷിക്കുന്നതിനാണ് പൊലീസ് യാദവിന്‍റെ വീട്ടിൽ എത്തിയതെന്ന് പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ പറഞ്ഞു. പൊലീസ് എത്തിയതിന് തൊട്ടുപിന്നാലെ ലൈസൻസുള്ള പിസ്റ്റളുമായി മോട്ടോർ സൈക്കിളിൽ എത്തിയ ഭഡോറിയ പൊലീസുകാരുടെ മുന്നിൽ വച്ച് യാദവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് യാദവിന്‍റെ നെഞ്ചിന്‍റെ വലതുഭാഗത്താണ് പതിച്ചത്. ഇയാള്‍ നിലവിൽ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിൽ കൂട്ടുപ്രതിയായ ഭഡോറിയയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെടിയുതിര്‍ത്ത ശേഷം ഓടിപ്പോയ ഭഡോറിയയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരു സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു.

Also Read: 'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം എസ്എംഎസും ഫോൺ കോളുകളും': ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി - Life threat to Asaduddin Owaisi

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.