ന്യൂഡല്‍ഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ബാങ്ക് ബോംബ് വച്ച് തകര്‍ക്കുമെന്ന് റഷ്യന്‍ ഭാഷയിലായിരുന്നു സന്ദേശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവത്തില്‍ മമതാ റാംഭായ് മാര്‍ഗ് പൊലീസ് കേസെടുത്തു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും റിസര്‍വ് ബാങ്കിന് ഭീഷണി സന്ദേശം എത്തിയിരുന്നു. ആര്‍ബിഐയുടെ കസ്റ്റമര്‍ കെയര്‍ മെയിലില്‍ ആയിരുന്നു സന്ദേശമെത്തിയത്.
അതേസമയം, ഡല്‍ഹിയിലെ ആറ് സ്‌കൂളുകള്‍ക്കും ഇന്ന് ബോംബ് ഭീഷണി ലഭിച്ചിച്ചിട്ടുണ്ട്. ഭീഷണി ലഭിച്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Also Read: രണ്ട് മണിക്കൂറിനിടെ മൂന്ന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഡല്‍ഹിയില്‍ ശക്തമായ പരിശോധന