ETV Bharat / bharat

ഉഷ കിരണ്‍ മൂവീസിന്‍റെ ബാനറില്‍... സിനിമയെ ചങ്കോട് ചേര്‍ത്ത റാമോജി റാവു; ചലച്ചിത്രം വാണിജ്യമാക്കാത്ത കലാഹൃദയം - A Cinematic Visionary Legacy of Usha Kiran Movies - A CINEMATIC VISIONARY LEGACY OF USHA KIRAN MOVIES

ചലച്ചിത്ര രംഗത്ത് റാമോജിയുടെ സംഭാവനകള്‍ നിസ്‌തുലം. ചലച്ചിത്ര ലോകത്തിന് ഈ നഷ്‌ടം നികത്താനാകാത്തത്.

RAMOJI RAO  ഈ ഉഷ കിരണലു  റാമോജി ഫിലിം സിറ്റി  ഉഷാ കിരൺ മൂവീസ്  RAMOJI FILM CITY  MAYURI FILM DISTRIBUTORS
റാമോജി റാവു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 6:27 PM IST

ഹൈദരാബാദ് : ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് "ഈ ഉഷ കിരണലു" എന്ന ഗാനം കേൾക്കാത്ത തെലുഗു സംസാരിക്കുന്നവരുണ്ടാകില്ല. ഉഷ കിരൺ മൂവീസിന്‍റെ ബാനറിൽ, റാമോജി റാവു, നിരവധി ചിത്രങ്ങൾ നിർമിച്ച് സിനിമയോടുള്ള തന്‍റെ അഭിനിവേശം പ്രകടിപ്പിച്ചു. കൂടാതെ, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സിലൂടെ അദ്ദേഹം നൂറുകണക്കിന് തെലുഗു, മറ്റ് ഭാഷ ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു. സിനിമ ഷൂട്ടിങ്ങിന് ഏറ്റവും അനുയോജ്യമായ റാമോജി ഫിലിം സിറ്റി സ്ഥാപിച്ചതിലൂടെ റാമോജി റാവു സിനിമ വ്യവസായത്തിന് നിസ്‌തുലമായ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്‍റെ വിയോഗം സിനിമ ലോകത്തിന് തീരാനഷ്‌ടമാണ്.

സിനിമ ഒരു കലാപരമായ വ്യവസായമാണെന്ന് വിശ്വസിച്ചിരുന്ന റാമോജി റാവു, അശ്ലീലത ഒഴിവാക്കി ഗുണനിലവാരമുള്ളതും വിനോദപ്രദവും വിജ്ഞാനപ്രദവുമായ സിനിമകൾ നിർമിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഉഷ കിരൺ മൂവീസിന് രൂപം നൽകിയത്. തന്‍റെ അവസാന ശ്വാസം വരെ ഈ തീരുമാനത്തോട് പ്രതിബദ്ധതയുള്ള ദീർഘദർശിയായിരുന്നു അദ്ദേഹം. തെലുഗു സിനിമ പ്രേക്ഷകർക്ക് നല്ല സിനിമകൾ നൽകുന്നതിനായി 1983 മാർച്ച് രണ്ടിനാണ് ഉഷ കിരൺ മൂവീസ് സ്ഥാപിതമായത്. ഉഷ കിരൺ മൂവീസിലൂടെ 85-ലധികം സിനിമകൾ നിർമിച്ചത് വെറും താരശക്തി എന്നതിലുപരി കഥയുടെ ശക്തിയിലാണ്.

വിപണി മൂല്യമുള്ള നായകന്മാരെ ആശ്രയിക്കുന്നതിനുപകരം താരങ്ങളെ സൃഷ്‌ടിക്കുന്ന കഥകളിൽ റാമോജി റാവു വിശ്വസിച്ചു. 1984-ൽ, ഇതിഹാസ ഹാസ്യ സംവിധായകൻ ജന്ധ്യാലയുടെ സംവിധാനത്തിൽ, നരേഷും പൂർണിമയും ചേർന്ന് "ശ്രീവാരിക്കി പ്രേമലേഖ" എന്ന ചിത്രം നിർമിച്ചു, തെലുഗു സിനിമയിലേക്കുള്ള തന്‍റെ സുപ്രധാന പ്രവേശനം വൻ വിജയത്തോടെ അടയാളപ്പെടുത്തി.

കല്‍പ്പന സൃഷ്‌ടികളെക്കാൾ യഥാർഥ ജീവിതത്തിൽ നിന്നാണ് ശ്രദ്ധേയമായ കഥകൾ പിറക്കുന്നത് എന്ന് ഉഷ കിരൺ മൂവീസ് തെളിയിച്ചു. ഒരു ഹിന്ദി മാഗസിനിൽ വന്ന വാർത്തയെ ആസ്‌പദമാക്കി നിർമിച്ച "മയൂരി" ഒരു മാതൃകാപരമായ സിനിമയാണ്. അപകടത്തിൽ കാൽ നഷ്‌ടപ്പെട്ടെങ്കിലും കൃത്രിമ കാലുമായി നൃത്തത്തിൽ മികവ് തെളിയിച്ച സുധ ചന്ദ്രൻ അഭിനയിച്ച ചിത്രം അവരുടെ ജീവിതകഥ സ്‌ക്രീനിലെത്തിക്കുകയും അപാരമായ വിജയം നേടുകയും ചെയ്‌തു. "മയൂരി" രാജ്യത്തുടനീളമുള്ള ആളുകൾക്ക് ജയ്‌പൂർ കാൽ പരിചയപ്പെടുത്തി

ദേശീയ കായികതാരം അശ്വിനി നാച്ചപ്പയുടെ ജീവതം പറഞ്ഞ "മൗന പോരാട്ടം", "അശ്വിനി" തുടങ്ങിയ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമിച്ചുകൊണ്ട് റാമോജി റാവു തന്‍റെ തനതായ അഭിരുചി പ്രദർശിപ്പിച്ചു. "കാഞ്ചന ഗംഗ", "പ്രതിഘാതന", "നുവ്വേ കാവലി", "ചിത്രം", "ആനന്ദം", "നച്ചാവുലേ" തുടങ്ങിയ ചിത്രങ്ങൾ ഉഷ കിരൺ മൂവീസ് നിർമിച്ച നിരവധി ഹിറ്റുകളിൽ ഉൾപ്പെടുന്നു. പ്രൊഡക്ഷൻ ഹൗസ് തെലുഗു സിനിമകളിൽ മാത്രം ഒതുങ്ങാതെ കന്നഡ, തമിഴ്, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലായി 85 ചിത്രങ്ങൾ നിര്‍മിച്ചു.

നല്ല സിനിമകൾ പ്രേക്ഷകർ മാത്രമല്ല അവാർഡ് കമ്മിറ്റികളും അംഗീകരിക്കുന്നുവെന്ന് റാമോജി റാവു തെളിയിച്ചു. "ശ്രീവാരിക്കി പ്രേമലേഖ", "കാഞ്ചന ഗംഗ", "മയൂരി", "പ്രതിഘാതനം", "തേജ", "മൗന പോരാട്ടം" തുടങ്ങിയ സിനിമകൾക്ക് സർക്കാർ അവാർഡുകളും മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചു. "മയൂരി"യിലെ അഭിനയത്തിന് സുധ ചന്ദ്രൻ ദേശീയ അവാർഡും "നുവ്വേ കാവലി" മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും നേടി.

ഉഷ കിരൺ മൂവീസ് ശ്രീകാന്ത്, വിനോദ് കുമാർ, ചരൺ രാജ്, യമുന, ജൂനിയർ എൻടിആർ, ഉദയ് കിരൺ, തരുൺ, കല്യാണ്‍ റാം, റീമ ​​സെൻ, ശ്രിയ, ജെനീലിയ, തനിഷ് തുടങ്ങി നിരവധി അഭിനേതാക്കളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. പ്രശസ്‌ത ഗായിക എസ്. ജാനകിക്ക് സംഗീത സംവിധായികയായി പ്രവർത്തിക്കാൻ അവസരം നൽകി, മല്ലികാർജുൻ, ഉഷ, ഗോപിക പൂർണിമ തുടങ്ങിയ ഗായകരെ പരിചയപ്പെടുത്തി.

റാമോജി റാവു തന്‍റെ സ്വാധീനം ബിഗ് സ്‌ക്രീനിനുമപ്പുറം ടെലിവിഷനിലേക്കും വ്യാപിച്ചു. ഇടിവി നിർമിച്ച പല സീരിയലുകളും ഹിറ്റായി, നിരവധി വ്യക്തികളിൽ നിന്ന് താരങ്ങളെ സൃഷ്‌ടിച്ചു. സീരിയൽ ഹിറ്റുകളിൽ "ഭാഗവതം", "അന്വേഷിത", "എന്‍ട മാവുലു", "അടപ്പിള്ള", "നാഗസ്‌ത്രം", "അന്തരങ്ങൾ" എന്നിവ ഉൾപ്പെടുന്നു. "പടുത തീയാഗ", "ജബർദസ്‌ത്", "ധീ" തുടങ്ങിയ ജനപ്രിയ പരിപാടികളും ഇടിവി അവതരിപ്പിച്ചു.

Also Read: റാമോജി റാവു; പ്രിന്‍റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മീഡിയയിൽ വിപ്ലവം സൃഷ്‌ടിച്ച മീഡിയ ടൈക്കൂൺ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.