ETV Bharat / bharat

'രാഹുൽ ഗാന്ധി സമ്പൂര്‍ണ പരാജയം'; തുറന്നടിച്ച് 'ദി ഗ്രേറ്റ് ഖാലി' - GREAT KHALI AGAINST RAHUL GANDHI - GREAT KHALI AGAINST RAHUL GANDHI

രാഹുൽ ഗാന്ധി പൂർണ പരാജയമായി മാറിയപ്പോഴാണ് പാർട്ടി മല്ലികാർജുൻ ഖാർഗെയെ അധ്യക്ഷനായി നിയമിച്ചതെന്നും 'ദി ഗ്രേറ്റ് ഖാലി' എന്നറിയപ്പെടുന്ന ദലിപ് സിങ് റാണ.

LOK SABHA ELECTION 2024  DALIP SINGH RANA  രാഹുൽഗാന്ധി  ബിജെപി
Former WWE Wrestler Dalip Singh Rana Says Rahul Gandhi Is A Jumla
author img

By ETV Bharat Kerala Team

Published : Apr 21, 2024, 7:44 PM IST

ജയ്‌പൂർ: രാഹുൽ ഗാന്ധി പൂർണ പരാജയമായി മാറിയെന്ന് തുറന്നടിച്ച് മുൻ ഗുസ്‌തി താരം ദലിപ് സിങ് റാണ. നിരവധി തവണ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും 'ദി ഗ്രേറ്റ് ഖാലി' എന്നറിയപ്പെടുന്ന ദലിപ് സിങ് പറഞ്ഞു. എഎൻഐക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഹുൽ പൂർണ പരാജയമായി മാറിയപ്പോൾ കോൺഗ്രസ് മല്ലികാർജുൻ ഖാർഗെയെ പാർട്ടി അധ്യക്ഷനായി നിയമിച്ചു. രാഹുൽ പരാജയം സമ്മതിച്ചതോടെ ഖാർഗെയെ പാർട്ടി അധ്യക്ഷൻ സ്ഥാനം ഏൽപ്പിക്കുകയുമായിരുന്നെന്ന് റാണ പറഞ്ഞു. ജയ്‌സൽമീറിലെ ബാർമറിൽ നിന്നുള്ള സിറ്റിങ് എംപിയും ബിജെപി സ്ഥാനാർഥിയുമായ കൈലാഷ് ചൗധരിക്കായി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ചൗധരി ഭരണം നിലനിർത്തുമെന്നും കേന്ദ്ര- സംസ്ഥാന തലങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ വികസനം ഉണ്ടാകുമെന്നും, വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ താൻ അഭിനന്ദിക്കുന്നതായും റാണ പറഞ്ഞു. ജനങ്ങൾ ചിന്തിക്കാത്ത കാര്യങ്ങളാണ് മോദി ചെയ്‌തതെന്നും, ദാരിദ്ര്യം കണ്ട ഒരാൾക്ക് മാത്രമേ അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ജൻധൻ യോജന, ഉജ്ജ്വൽ യോജന പോലുള്ള പദ്ധതികൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രധാനമന്ത്രിയെ 'മലയാളത്തില്‍' കൊള്ളക്കാരനെന്ന് വിളിച്ച് രാഹുൽഗാന്ധി; പരാമർശം റോഡ് ഷോയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.