ന്യൂഡൽഹി : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മവാർഷികത്തിൽ മകൻ രാഹുൽ ഗാന്ധി വീർ ഭൂമിയിലെത്തി പുഷ്‌പാർച്ചന നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. രാജീവ് ഗാന്ധി ഇന്ത്യയുടെ മഹാനായ പുത്രനായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ എക്‌സിൽ കുറിച്ചു.
അദ്ദേഹം കോടിക്കണക്കിന് ഇന്ത്യക്കാരിൽ പ്രതീക്ഷയുടെ കിരണങ്ങൾ ജ്വലിപ്പിച്ചു, തന്‍റെ അഭൂതപൂർവമായ സംഭാവനയിലൂടെയാണ് അദ്ദേഹം ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവന്നത്. വോട്ടിങ് പ്രായം 18 ആക്കി കുറയ്ക്കുക, പഞ്ചായത്തിരാജ് ശക്തിപ്പെടുത്തൽ, ടെലികോം, ഐടി വിപ്ലവം, കമ്പ്യൂട്ടർവൽക്കരണ പരിപാടികൾ, തുടർ സമാധാന ഉടമ്പടികൾ, സ്‌ത്രീശാക്തീകരണം, സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി, വിദ്യാഭ്യാസ സഹായം തുടങ്ങിയ പരിവർത്തനപരമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
The greatest memorial to Rajiv Gandhi's life’s work would be to revive India's inherent culture of empathy, healing, and reconciliation, fostering intellectual freedom, technological innovation, and youth empowerment.
— Mallikarjun Kharge (@kharge) August 20, 2024
This would be achieved with a balanced approach that… pic.twitter.com/qTqcdyFjbW
ആധുനികതയ്ക്കും സാങ്കേതികവിദ്യയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വേണ്ടിയാണ് രാജീവ് ഗാന്ധി പോരാടിയതെന്ന് കോൺഗ്രസ് പാര്‍ട്ടി തങ്ങളുടെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഐക്യത്തിനും മതേതരത്വത്തിനും പുരോഗമന ഇന്ത്യയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്.
आज देश सद्भावना दिवस मना रहा है। पूर्व प्रधानमंत्री, राजीव गाँधी, भारत के महान सपूत थे। उन्होंने करोड़ों भारतीयों में आशा की किरण जगाई और अपने अभूतपूर्व योगदान से भारत को 21वीं सदी में पहुँचा दिया।
— Mallikarjun Kharge (@kharge) August 20, 2024
मतदान की आयु घटाकर 18 वर्ष करना, पंचायती राज को मजबूत करना, दूरसंचार और आईटी… pic.twitter.com/12nzfkSV9v
ഇന്ത്യയുടെ രാഷ്‌ട്രീയ-സാങ്കേതിക രംഗത്ത് രാജീവ് ഗാന്ധിയുടെ സംഭാവനകളെ പാർട്ടിയുടെ രാജ്യസഭ എംപി ജയറാം രമേശും പ്രശംസിച്ചു. ഹ്രസ്വവും എന്നാൽ അനന്തവുമായ രാഷ്‌ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. 1985 മാർച്ചിലെ ബജറ്റിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സാമ്പത്തിക നയത്തിൽ അദ്ദേഹം ഒരു പുതിയ സമീപനത്തിന് തുടക്കമിട്ടു. 1991ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക അദ്ദേഹം നടപ്പിലാക്കി.
അദ്ദേഹത്തിൻ്റെ ദാരുണമായ കൊലപാതകത്തിന് ഏതാനും ആഴ്‌ചകൾ മുമ്പ്, 1991 ജൂൺ-ജൂലൈ മാസങ്ങളിൽ റാവു-മൻമോഹൻ സിങ് പരിഷ്‌കാരങ്ങൾക്ക് അടിത്തറ പാകി. അദ്ദേഹത്തിൻ്റെ രാഷ്ട്രതന്ത്രജ്ഞത അസം, മിസോറാം, ത്രിപുര തുടങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങളിൽ സമാധാന കരാറുകൾ സാധ്യമാക്കിയെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജീവ് ഗാന്ധിക്ക് ആദരവ് അർപ്പിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
Tributes to our former Prime Minister Shri Rajiv Gandhi Ji on his birth anniversary.
— Narendra Modi (@narendramodi) August 20, 2024
Also Read : ഓർമയിലെന്നും രാജീവ് ഗാന്ധി: ഇന്ന് 80ാം ജന്മവാർഷികം - Birth Anniversary Of Rajiv Gandhi