ഗോഡ്ഡ (ജാര്‍ഖണ്ഡ്) : ജാര്‍ഖണ്ഡ് സര്‍ക്കാരിനെ ബിജെപിയില്‍ നിന്ന് രക്ഷിച്ചത് ഇന്ത്യ മുന്നണിയെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi on India bloc stopping bjp from toppling Jharkhand govt). സംസ്ഥാന സര്‍ക്കാരിനെ വീഴ്‌ത്താന്‍ ബിജെപി ശ്രമിക്കുന്നു എന്നും ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ജനവിധി സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ഇടപെട്ടതെന്നും രാഹുല്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ (Rahul Gandhi's Bharat Nyay Yatra in Jharkhand) സമ്മേളനത്തില്‍ സംസാരിക്കവെയാണ് ജെഎംഎം (JMM party in Jharkhand) നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെ സംരക്ഷിക്കുന്നതില്‍ കോണ്ഡഗ്രസിന്‍റെ പങ്കിനെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
ഗോഡ്ഡ ജില്ലയിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനത്തിന് ശേഷം രാഹുല്‍ ഗാന്ധി ദിയാഘോറിലെത്തി. ഇവിടെയുള്ള പ്രശസ്‌തമായ ബാബ വൈദ്യനാഥ് ധാമില്‍ പ്രാര്‍ഥന നടത്തിയ രാഹുല്‍ ഗാന്ധി മറ്റൊരു സമ്മേളനത്തെയും അഭിസംബോധന ചെയ്‌തു. ജനുവരി 14ന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര വെള്ളിയാഴ്‌ച (ഫെബ്രുവരി 2) ഉച്ചയോടെയാണ് പശ്ചിമ ബംഗാളില്‍ നിന്ന് പാകൂര്‍ ജില്ലയിലൂടെ ജാര്‍ഖണ്ഡിലേക്ക് പ്രവേശിച്ചത്.
പാകൂരിലെ ലിറ്റിപാരയില്‍ ഒരു രാത്രി തങ്ങിയ ശേഷം ശനിയാഴ്‌ച (ഫെബ്രുവരി 3) രാവിലെ ഗോഡ്ഡ ജില്ലയിലെ സര്‍കന്ദ ചൗക്കില്‍ നിന്ന് യാത്ര പുനരാരംഭിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് രാകേഷ് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. യാത്ര ധന്‍ബാദിലേക്ക് കടക്കാന്‍ തയാറെടുക്കുകയാണെന്നും സിന്‍ഹ അറിയിച്ചു. യാത്രയില്‍ അണിനിരക്കുന്ന പ്രവര്‍ത്തകര്‍ രാത്രി ധന്‍ബാദില്‍ ക്യാമ്പ് ചെയ്യും. ധന്‍ബാദിലെ തുണ്ടി ബ്ലോക്കിലെ ഹല്‍ക്കട്ടയിലാണ് ക്യാമ്പ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും സിന്‍ഹ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ ന്യായ് യാത്ര പര്യടനം നടത്തുക. 13 ജില്ലകളില്‍ 804 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയും സംഘവും സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലാണ് ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുക. 110 ജില്ലകളിലൂടെ സഞ്ചരിക്കും. 67 ദിവസം കൊണ്ട് 6,713 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും അണികളും പൂര്‍ത്തിയാക്കുക. യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും (Bharat Nyay Yatra closing ceremony).