ETV Bharat / bharat

നിതീഷിന് എതിരെ രാഹുല്‍... 'ഭാരത് ജോഡോ ന്യായ് യാത്ര' തുടരുന്നു...

ബിഹാറിലെ കതിഹാർ ജില്ലയിൽ റോഡ്‌ ഷോയോടെ രാഹുൽ ഗാന്ധി 'ഭാരത് ജോഡോ ന്യായ് യാത്ര' പുനരാരംഭിച്ചു. യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും

Rahul Gandhi  Bharat Jodo Nyay Yatra  Roadshow In Katihar  ഭാരത് ജോഡോ ന്യായ് യാത്ര  തിഹാർ ജില്ലയിൽ റോഡ്‌ ഷോ  രാഹുൽ ഗാന്ധി
കതിഹാർ ജില്ലയിൽ റോഡ്‌ ഷോയോടെ 'ഭാരത് ജോഡോ ന്യായ് യാത്ര' പുനരാരംഭിച്ചു
author img

By ETV Bharat Kerala Team

Published : Jan 31, 2024, 12:25 PM IST

കതിഹാർ (ബിഹാർ): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' ബിഹാറില്‍ പര്യടനം തുടരുന്നു. ബുധനാഴ്‌ച (31-01-2024) ബിഹാറിലെ കതിഹാർ ജില്ലയിൽ റോഡ്‌ ഷോയോടെയാണ് 'ഭാരത് ജോഡോ ന്യായ് യാത്ര' തുടങ്ങിയത്. രാവിലെ 11.30 ഓടെ മാൾഡ വഴി യാത്ര പശ്ചിമ ബംഗാളിൽ പ്രവേശിച്ചു.

നിതീഷ് കുമാര്‍ ഇൻഡ്യ സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ചേർന്ന് ബിഹാറില്‍ പുതിയ സർക്കാർ രൂപീകരിച്ച ശേഷമുള്ള യാത്രയെ രാഷ്ട്രീയ നിരീക്ഷകർ ഗൗരവത്തോടെയാണ് കാണുന്നത്. ആർജെഡി, ഇടതുപാർട്ടികൾ എന്നിവരുമായി ചേർന്ന് യാത്ര വൻ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ജനുവരി 14 ന് മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6,713 കിലോമീറ്റർ പിന്നിടും, 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്ന് ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി : ബിഹാറില്‍ സാമൂഹ്യ നീതിക്കായുള്ള പോരാട്ടം മഹാസഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കൊപ്പം ചേര്‍ന്ന മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഇൻഡ്യ മുന്നണിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത്‌ ജോഡോ ന്യായ്‌ യാത്രക്കിടെ ബിഹാറിലെ പൂര്‍ണിയയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും ദലിതര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും, സംസ്ഥാനത്ത് സാമൂഹിക നീതി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസിന്‍റെയും ഇന്ത്യ മുന്നണിയുടെയും ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. ഇന്ത്യ മുന്നണി ജാതി സര്‍വേയ്‌ക്ക് ഒപ്പം നിന്നതാണ് നിതീഷ്‌ കുമാര്‍ ജെഡിയു വിട്ട് മറുകണ്ടം ചാടാന്‍ കാരണം എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ നീതി നടപ്പാക്കുന്നതിന്‍റെ ആദ്യപടിയാണ് ജാതി സെന്‍സസ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സര്‍വേ നടത്തരുതെന്ന ബിജെപി സമ്മര്‍ദമാണ് നിതീഷ് കുമാറിനെ ബിജെപിയില്‍ എത്തിച്ചതെന്നും എന്നാല്‍ ഇവിടെ ജാതി സെന്‍സസ് നടത്താന്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‍റെ ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ALSO READ : 'ആര്‍എസ്‌എസ് ബിജെപി ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നു': രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.