മുംബൈ: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി ഇന്ന് രാവിലെ മഹാത്മാഗാന്ധിയുടെ വസതിയായ ദക്ഷിണ മുംബൈയിലെ മണിഭവനിൽ നിന്നും 'ന്യായ് സങ്കൽപ് പദയാത്ര' നടത്തി. രാഹുൽ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി എന്നിവരും കോൺഗ്രസ് പ്രവർത്തകരും കാൽനടയാത്രയിൽ പങ്കെടുത്തു (Rahul Gandhi Holds 'Nyay Sankalp Padyatra' In Mumbai ). മണിഭവനിൽ നിന്ന് കോൺഗ്രസ് അനുഭാവികളോടൊപ്പം 1942-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ച ഓഗസ്റ്റ് ക്രാന്തി മൈതാനം വരെ നീണ്ടുനിൽക്കുന്നതായിരുന്നു കാൽനടയാത്ര.
ഇന്നലെ സെൻട്രൽ മുംബൈയിലെ ഡോ ബി ആർ അംബേദ്‌കറിന്‍റെ സ്‌മാരകമായ 'ചൈത്യഭൂമി'യിൽ എത്തിയ രാഹുൽ ഗാന്ധി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്‌തു. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുൽ ഗാന്ധിയുടെ ജനസമ്പർക്ക യാത്രയായ ഭാരത് ജോഡോ ന്യായ് യാത്ര' ഇന്ന് മുംബൈയിൽ സമപിക്കും. മണിപൂരിൽ സംഘർഷഭരിതമായി ജനുവരി 14 ന് ആരംഭിച്ച് 63 ദിവസം പിന്നിട്ട ശേഷമാണ് യാത്ര ഇന്ന് സമപിക്കുന്നത്. സമാപന ചടങ്ങിൽ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുമെന്നീണ് റിപ്പോർട്ട് (Bharat Jodo Nyay Yatra Concluding Today).
ഇന്നത്തെ സമ്മേളനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, രാഷ്ട്രീയ ജനതാദൾ നേതാവ് (Rashtriya Janata Dal) തേജസ്വി യാദവ് സമാജ്‌വാദി പാർട്ടി (Samajwadi Party) നേതാവ് അഖിലേഷ് യാദവ്, എന്നിവർ പങ്കെടുക്കുമെന്നാണ് പുറത്ത വന്ന വിവരം. ആം ആദ്‌മി പാർട്ടിയുടെയും (Aam Aadmi Party), പ്രതിപക്ഷ സഖ്യത്തിലെ മറ്റ് സഖ്യകക്ഷികളുടെയും പ്രതിനിധികൾ പങ്കെടുക്കുമെന്നും മുംബൈയിലെ പ്രധാന കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.