ETV Bharat / bharat

റാഡിസൺ ഹോട്ടൽ മയക്കുമരുന്ന് കേസ്; പ്രതികളില്‍ ഒരാള്‍ വിദേശത്ത് ഒളിവിൽ, മറ്റൊരാളെ കാണാതായിട്ട് മൂന്ന് ദിവസം

കേസിലെ മുഖ്യപ്രതിയായ ഗജ്ജല വിവേകാനന്ദൻ പതിവായി നടത്തുന്ന മയക്കുമരുന്ന് പാർട്ടികളിൽ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സിനിമ-ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നുവെന്നാണ് വിവരം.

author img

By ETV Bharat Kerala Team

Published : Mar 1, 2024, 3:01 PM IST

Radisson Hotel drug case  accused Lishita was missing  റാഡിസൺ ഹോട്ടൽ മയക്കുമരുന്ന് കേസ്  പ്രതി വിദേശത്ത് ഒളിവിൽ  പ്രതി ലിഷിത
Radisson Hotel drug case; One Accused in drug case absconded abroad, Another accused Lishita was missing for 3 days

തെലങ്കാന : ഹൈദരാബാദിലെ റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ മറ്റൊരു വഴിത്തിരിവ്. കേസിലെ പ്രതിയായ നീൽ വിദേശത്ത് ഒളിവില്‍. നീലിനെ കഴിഞ്ഞ നാല് ദിവസമായി പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാളുടെ ഒളിത്താവളം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയ പൊലീസിന് വിവിധ അന്വേഷണത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി വ്യക്തമായി.

കേസിലെ മറ്റ് പ്രതിയായ യൂട്യൂബർ ലിഷിതയെ കാണാതായിട്ട് മൂന്ന് ദിവസമായതായി പരാതി. ലിഷിതയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി കുഷിത പൊലീസില്‍ പരാതി നല്‍കി. മറ്റു രണ്ട് പ്രതികളായ സന്ദീപ്, ശ്വേത എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. നീൽ വിദേശത്ത് ഒളിവിൽ പോയതിൻ്റെ പശ്ചാത്തലത്തിൽ മറ്റു മൂന്ന് പ്രതികള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ് (Radisson Hotel Drug Case).

ഞായറാഴ്‌ച അർധരാത്രി ഗച്ചിബൗളിയിലെ റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ മഞ്ജിര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്‌ടർ ഗജ്ജല വിവേകാനന്ദ്, നിർഭായി സിന്ധി (26), സലാഗംഷെട്ടി കേദാർനാഥ് (36) എന്നിവരെയാണ് ആദ്യ ദിവസം പൊലീസ് പിടികൂടിയത്. അന്നുമുതൽ സന്ദീപ്, ശ്വേത, ലിഷിത, നീൽ എന്നിവർ ഒളിവിലായിരുന്നു.

കേസില്‍ ഇതിനോടകം തന്നെ ചില പ്രമുഖ സിനിമ താരങ്ങളുടെയും-രാഷ്‌ട്രീയ നേതാക്കളുടെയും പേരുകൾ പുറത്ത് വന്നിരുന്നു. മയക്കുമരുന്ന് പാർട്ടിയിൽ മണികര്‍ണിക സിനിമയുടെ സംവിധായകൻ കൃഷ് പങ്കെടുത്തതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട് (Radisson Hotel Drug Case). ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചെങ്കിലും, തിങ്കളാഴ്‌ച ഹാജരാകുമെന്ന് കൃഷ് അറിയിച്ചതായാണ് വിവരം.

നീളുന്ന പ്രതിപട്ടിക : റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി സംഘടിപ്പിച്ച കേസിലെ പ്രതിപ്പട്ടിക ദിനംപ്രതി നീണ്ടുവരികയാണ്. ഞായറാഴ്‌ച നടത്തിയ തെരച്ചിലിന് ശേഷം ഗച്ചിബൗളി പൊലീസ് മുഖ്യപ്രതി വിവേകാനന്ദ്, മയക്കുമരുന്ന് വിതരണം ചെയ്‌ത അബ്ബാസ് അലി ജാഫ്രി എന്നിവർക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിൽ വിവേകാനന്ദൻ്റെ ഡ്രൈവർ ഗദ്ദല പ്രവീൺ പിടിയിലായി. ഏറ്റവും പുതിയ മയക്കുമരുന്ന് വിതരണക്കാരനായ മിർസ വഹീദ് ബെയ്‌ഗിനെയും അറസ്റ്റ് ചെയ്‌തു.

നഗരത്തിലെ മിർസ വഹീദ് ബേഗാണ് പല മാര്‍ഗങ്ങളിലൂടെ മയക്കുമരുന്ന് കൊണ്ടുവന്ന് സയ്യിദ് അബ്ബാസ് അലി ജാഫ്രിക്ക് വിൽക്കുന്നത്. വിവേകാനന്ദൻ്റെ ഡ്രൈവറായ ഗദ്ദല പ്രവീണിനാണ് അബ്ബാസ് ഈ മരുന്നുകൾ നൽകുന്നത്. പ്രവീൺ വഴിയാണ് വിവേകാനന്ദന് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി (Radisson Hotel Drug Case).

ചോദ്യം ചെയ്യലിനിടെയാണ് മിർസ വഹീദിൻ്റെ പേരും പുറത്തുവന്നത്. ഇവർ മയക്കുമരുന്ന് വിൽപനക്കാരാണെന്നും മറ്റിടങ്ങളിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വഹീദിന് വിൽപന നടത്തുന്നുണ്ടെന്നും വ്യക്തമായി. ഞായറാഴ്‌ച വരെ 10 പ്രതികളുണ്ടായിരുന്ന കേസിൽ ബുധനാഴ്‌ചയോടെ എണ്ണം 12 ആയി. വ്യാഴാഴ്‌ച പ്രതികളുടെ എണ്ണം 14 ആയി ഉയർന്നു.

പ്രതിയെ കാണാനില്ല : അതേസമയം കേസിലെ മറ്റൊരു പ്രതിയായ യൂട്യൂബർ ലിഷിതയെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പറഞ്ഞ് ലിഷിതയുടെ സഹോദരിയും നടിയുമായ കുഷിത ഗച്ചിബൗളി പൊലീസില്‍ പരാതി നല്‍കി. കേസിലെ പ്രതിയായ ലിഷിതക്ക് വിചാരണയിൽ ഹാജരാകാൻ പൊലീസ് തിങ്കളാഴ്‌ച നോട്ടിസ് അയച്ചിരുന്നു. അഭിഭാഷകനൊപ്പമാണ് കുഷിത പൊലീസ് സ്‌റ്റേഷനിലെത്തിയത്. മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്‌തതിന് ശേഷം തൻ്റെ സഹോദരിയെ കാണാനില്ലെന്ന് അവർ പറഞ്ഞു (Accused Lishita Was Missing For 3 days).

ചോദ്യം ചെയ്യലിന് ഹാജരായി രഘുചരണ്‍ : കേസിലെ മറ്റൊരു പ്രതിയായ രഘുചരൺ വ്യാഴാഴ്‌ച ഗച്ചിബൗളി പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായി. കേസെടുത്ത ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലിനിടെ ഇയാളുടെ മൂത്രസാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിരുന്നു.

വിവേകാനന്ദ് വാരാന്ത്യങ്ങളിൽ റാഡിസൺ ഹോട്ടലിൽ വരാറുണ്ടെന്നും സുഹൃത്തുക്കളുമായി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഗജ്ജല വിവേകാനന്ദൻ പതിവായി നടത്തുന്ന മയക്കുമരുന്ന് പാർട്ടികളിൽ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സിനിമ-ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നുവെന്നാണ് പ്രാഥമിക നിഗമനം (Manikarnika film director Krish is to be investigated).

റാഡിസൺ ഹോട്ടലിൽ 200 കാമറകൾ ഉണ്ടെങ്കിലും അവയില്‍ 20 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ആരൊക്കെയാണ് വരുന്നതെന്ന വിവരം ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് സിസിടിവി കാമറകൾ പ്രവർത്തിക്കാത്തത് പൊലീസിന് വെല്ലുവിളിയാകുന്നത്. പാർട്ടികൾ സംഘടിപ്പിച്ച 1200, 1204 മുറികൾക്ക് സമീപമുള്ള കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രമുഖര്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ അന്വേഷണത്തില്‍ പൊലീസ് നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.