ETV Bharat / bharat

പ്രജ്വല്‍ രേവണ്ണ ലൈംഗിക അതിക്രമ കേസ്‌; മുന്‍ ബിജെപി എംഎല്‍എയുടെ അനുയായികള്‍ അറസ്റ്റില്‍ - PRAJWAL REVANNA SEX SCANDAL

പ്രജ്വല്‍ രേവണ്ണ ലൈംഗികാരോപണ കേസില്‍ മുൻ ബിജെപി എംഎൽഎയുടെ അടുത്ത സഹായികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു

SEX SCANDAL SIT ARRESTS TWO ACCUSED  PRAJWAL REVANNA  ACCUSED WITH FORMER BJP MLAS AIDE  പ്രജ്വല്‍ രേവണ്ണ ലൈംഗിക അതിക്രമം
PRAJWAL REVANNA SEX SCANDAL (Source: Etv Bharat)
author img

By ETV Bharat Kerala Team

Published : May 12, 2024, 7:10 PM IST

ബെംഗളൂരു : ഹാസൻ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ ഷെയർ ചെയ്‌ത കേസിൽ രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്‌തു. ലിഖിത്‌, ചേതന്‍ എന്നിവരെയാണ്‌ അറസ്റ്റ് ചെയ്‌തത്‌. ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.

ലിഖിത് മുൻ എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായിയാണെന്ന് പറയപ്പെടുന്നു. ചേതൻ ഇയാളുടെ ഓഫിസ് സ്റ്റാഫ് കൂടിയാണെന്നാണ്‌ വിവരം. ഹാസൻ ജില്ലയിലെ പല ഭാഗങ്ങളിലും അശ്ലീല വീഡിയോകൾ പ്രചരിക്കുന്നതായി ഏപ്രിൽ 23 ന് ഹാസൻ സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

പിന്നീട് കേസിന്‍റെ അന്വേഷണം എസ്ഐടിക്ക് കൈമാറി. മറ്റ്‌ പ്രതികളായ നവീൻ ഗൗഡ, പുട്ടരാജു എന്നിവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ALSO READ: 'പ്രജ്വൽ രേവണ്ണ കേസ് സിബിഐക്ക് വിടേണ്ടതില്ല, പൊലീസിൽ പൂര്‍ണ വിശ്വാസം': സിദ്ധരാമയ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.