ETV Bharat / bharat

'മോദി സർക്കാർ കൊളളയടിക്കാർ'; ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ ആരോപണങ്ങളുമായി കോണ്‍ഗ്രസ്‌ - Congress on electoral bonds issue

ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ്‌

Pradhan Mantri Hafta Vasuli Yojana  Congress leader Jairam Ramesh  electoral bonds issue  Congress swipe at govenment
Congress
author img

By ETV Bharat Kerala Team

Published : Mar 18, 2024, 4:48 PM IST

ന്യൂഡൽഹി : ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്. മോദി സർക്കാരിനെ കൊള്ളയടിക്കാർ (ഹഫ്‌താ വസൂലി) എന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ്‌ ആക്ഷേപിച്ചത്. കൂടാതെ സിബിഐ, ഇഡി, ഐടി എന്നിവയിൽ നിന്ന് അന്വേഷണം നേരിട്ട 21 സ്ഥാപനങ്ങൾ ഇലക്‌ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയതായും ജയ്‌റാം രമേഷ് ആരോപിച്ചു ('Pradhan Mantri Hafta Vasuli Yojana': Congress Swipe At Govenment Over Electoral Bonds Issue).

ഓരോ ദിവസം കഴിയുന്തോറും ഇലക്‌ടറൽ ബോണ്ട് സ്‌കാമിന്‍റെ മുഴുവൻ വ്യാപ്‌തിയും വെളിപ്പെടുത്തുന്ന കൂടുതൽ ഉദാഹരണങ്ങൾ പുറത്തുവരുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

ഇലക്‌ടറൽ ബോണ്ട് അഴിമതിയുടെ നാല് ചാനലുകളിൽ രണ്ടാമത്തേതായ 'പ്രധാന് മന്ത്രി ഹഫ്‌താ വസൂലി യോജനയെ തങ്ങൾ സൂം ഇൻ ചെയ്യുന്നു. 1. ചന്ദ ദോ, ദണ്ഡ ലോ 2. ഹഫ്‌താ വസൂലി എന്ന്‌ പറഞ്ഞായിരുന്നു രമേശ്‌ എക്‌സിലെ ഒരു പോസ്‌റ്റിൽ കുറിച്ചത്.

ഡൽഹി സർക്കാരിന്‍റെ മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 നവംബർ 10 ന് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റ് (ED) അരബിന്ദോ ഫാർമ ഡയറക്‌ടർ പി ശരത് ചന്ദ്ര റെഡ്ഡിയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അഞ്ച് ദിവസത്തിന് ശേഷം നവംബർ 15 ന് അരബിന്ദോ ഫാർമ 5 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ സംഭാവന ചെയ്‌തതായും അദ്ദേഹം അവകാശപ്പെട്ടു.

2018 ഒക്‌ടോബറിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌ നടത്തി ആറ് മാസത്തിന് ശേഷം നവയുഗ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ് 2019 ഏപ്രിലിൽ 30 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2023 ഡിസംബർ 7-ന് പുലർച്ചെ രാംഗഡിലെ റുംഗ്‌ത സൺസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മൂന്ന് യൂണിറ്റുകൾ ആദായ നികുതി വകുപ്പ് റെയ്‌ഡ് ചെയ്യുകയും 2024 ജനുവരി 11 ന് കമ്പനി ഒരു കോടി രൂപ വീതമുള്ള 50 ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങിയെന്നും ഇതിന് മുൻപ് 2021 ഏപ്രിലിൽ മാത്രമാണ് സ്ഥാപനം സംഭാവന നൽകിയതെന്നും രമേഷ് ആരോപിച്ചു.

2023 ഡിസംബർ 20 ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഷിർദി സായ് ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് ആദായനികുതി റെയ്‌ഡുകൾ നേരിട്ടെന്നും 2024 ജനുവരി 11 ന് കമ്പനി 40 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെഡ്ഡീസ് ലാബിലെ ഒരു ജീവനക്കാരൻ പണമിടപാട് നടത്തിയെന്നാരോപിച്ച് 2023 നവംബറിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡുകൾക്ക് തൊട്ടുപിന്നാലെ കമ്പനി 31 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങിയെന്നും തുടർന്ന് 2023 നവംബറിൽ 21 കോടി രൂപയും ജനുവരിയിൽ 10 കോടി രൂപയും 2024-ൽ ഇത് 84 കോടി രൂപയാകുമെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ ഇലക്‌ടറൽ ബോണ്ട് അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരവാദികളാണെന്നും ജയ്‌റാം രമേഷ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.