ETV Bharat / bharat

യുപിയില്‍ 185 വർഷം പഴക്കമുള്ള മസ്‌ജിദിന്‍റെ ഭാഗം പൊളിച്ചുനീക്കി - UP AUTHORITIES DEMOLISH MASJID

അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക അധികാരികൾ മസ്‌ജിദിന്‍റെ ഒരു ഭാഗം പൊളിച്ചു മാറ്റിയത്. ബന്ദ-ബഹ്‌റൈച്ച് ഹൈവേയുടെ വീതികൂട്ടലിന്‍റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

NOORI MASJID DEMOLITION  UP MOSQUE DEMOLITION  185 YEAR OLD MASJID  UTTARPRADESH
structure of Noori Jama Masjid of Fatehpur demolished by bulldozer (ANI)
author img

By PTI

Published : Dec 10, 2024, 7:24 PM IST

ഫത്തേപൂർ (യുപി): ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ 185 വർഷം പഴക്കമുള്ള നൂറി മസ്‌ജിദിന്‍റെ ഒരു ഭാഗം അധികൃതര്‍ പൊളിച്ചു നീക്കി. അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക അധികാരികൾ മസ്‌ജിദിന്‍റെ ഒരു ഭാഗം പൊളിച്ചു മാറ്റിയത്. ബന്ദ-ബഹ്‌റൈച്ച് ഹൈവേയുടെ വീതികൂട്ടലിന്‍റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ലാലൗലി പട്ടണത്തിലെ നൂറി മസ്‌ജിദ് 1839-ൽ നിർമിച്ചതാണെന്നും അതിനു ചുറ്റുമുള്ള റോഡ് 1956-ൽ നിര്‍മിച്ചതാണെന്നും മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റി ചീഫ് വ്യക്തമാക്കി. തങ്ങൾ ഇതിനകം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഈ ഹർജി ഡിസംബർ 12-ന് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കഴിഞ്ഞ രണ്ട്-മൂന്ന് വർഷത്തിനുള്ളിലാണ് പൊളിച്ച ഭാഗം നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് മസ്‌ജിദിന്‍റെ ഉപഗ്രഹം ചിത്രം പുറത്തുവിട്ട് കൊണ്ട് ജില്ലാ ഭരണകൂടം അവകാശപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ബന്ദ-ബഹ്‌റൈച്ച് ഹൈവേ നമ്പർ 13 വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട്, "അനധികൃത നിർമാണം" കാരണം പള്ളിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും മസ്‌ജിദ് മാനേജ്‌മെന്‍റ് അത് നടപ്പിലാക്കിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

'ബന്ദ-ബഹ്‌റൈച്ച് ഹൈവേ നമ്പർ 13 ന്‍റെ വീതികൂട്ടലിന് തടസമായി നിന്ന നൂറി മസ്‌ജിദിന്‍റെ 20 മീറ്ററോളം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി, ഇപ്പോൾ അതിന്‍റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുകയാണ്,' എന്ന് ലലൗലി പൊലിസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്‌ടര്‍ വൃന്ദാവൻ റായ് അറിയിച്ചു.

ക്രമസമാധാനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, മസ്‌ജിദിന്‍റെ 200 മീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും അടച്ചുപൂട്ടി 300 മീറ്റർ ചുറ്റളവിൽ സീൽ ചെയ്‌തിരിക്കുന്നുവെന്നും ഇൻസ്‌പെക്‌ടര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വർഗീയ സംഘർഷത്തിന് സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ഓഗസ്റ്റ് 17ന് മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് മസ്‌ജിദിന്‍റെ ഒരു ഭാഗം നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് അയച്ചെങ്കിലും അത് നടപ്പാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: EXCLUSIVE | ജമ്മു കശ്‌മീരിലെ സംവരണ നയം; പുനഃപരിശോധിക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.