ETV Bharat / bharat

ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍, പോരാട്ടത്തിനിറങ്ങിയ ശേഷം ജനങ്ങള്‍ അവയെ സ്വീകരിച്ചോ, തള്ളിയോ? കണക്കുകള്‍

author img

By ETV Bharat Kerala Team

Published : Mar 16, 2024, 7:52 AM IST

ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടായിരുന്നത് 53 രാഷ്ട്രീയ പാര്‍ട്ടികളാണ് 2019ല്‍ അത് 673 ആയി. തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകള്‍ ഇങ്ങനെ...

Political parties and election  election history  political parties in India  Loksabha Election
History of political parties and elections since 1952 in India

ഹൈദരാബാദ് : 1989 മുതലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെ എണ്ണം നൂറുകടന്നത്. കഴിഞ്ഞ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലായി മത്സരിക്കുന്ന പാര്‍ട്ടികളുടെ എണ്ണം വല്ലാതെ പെരുകുകയാണ്.

1952 - ആദ്യ പൊതു തെരഞ്ഞെടുപ്പ്

മത്സസരിച്ച പാര്‍ട്ടികള്‍ദേശീയ പാര്‍ട്ടികള്‍സംസ്ഥാന പാര്‍ട്ടികള്‍അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാര്‍ട്ടികള്‍ഒരു സീറ്റിലെങ്കിലും വിജയിച്ച പാര്‍ട്ടികള്‍10ല്‍ അധികം സീറ്റ് നേടിയവ1% അല്ലെങ്കില്‍ അധികം നേടിയ പാര്‍ട്ടികള്‍
53143902239

1952 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ ആകെ 53 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. ഇതില്‍ 14 എണ്ണം ദേശീയ പാര്‍ട്ടികളായിരുന്നു. 39 എണ്ണം സംസ്ഥാന പാര്‍ട്ടികളും. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഇവയില്‍ 22 പാര്‍ട്ടികള്‍ക്ക് ജനപ്രതിനിധികളെ ജയിപ്പിക്കാനായി. 3 പാര്‍ട്ടികള്‍ക്ക് മാത്രം പത്തോ അതിലേറെയോ സീറ്റുകളില്‍ ജയിക്കാനായി. ചുരുങ്ങിയത് ഒരു ശതമാനമെങ്കിലും വോട്ട് കരസ്ഥമാക്കാനായത് കേവലം 9 പാര്‍ട്ടികള്‍ക്ക് മാത്രമാണ്. 364 സീറ്റ് നേടിയ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കി. 12 സീറ്റോടെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രതിപക്ഷത്തിരുന്നു. ഭാരതീയ ജനസംഘത്തിന് കിട്ടിയത് മൂന്നു സീറ്റുകളായിരുന്നു.

1957

മത്സരിച്ച പാര്‍ട്ടികള്‍ദേശീയ പാര്‍ട്ടികള്‍സംസ്ഥാന പാര്‍ട്ടികള്‍അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാര്‍ട്ടികള്‍ഒരു സീറ്റിലെങ്കിലും വിജയിച്ച പാര്‍ട്ടികള്‍10ല്‍ അധികം സീറ്റ് നേടിയവ1% അല്ലെങ്കില്‍ അധികം നേടിയ പാര്‍ട്ടികള്‍
15 411 0133 6

1957ലെ പൊതു തെരഞ്ഞെടുപ്പാകുമ്പോള്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പ്പര്യം ഗണ്യമായി കുറഞ്ഞിരുന്നു. വെറും 15 പാര്‍ട്ടികള്‍ മാത്രമാണ് അത്തവണ മ‍ത്സരിച്ചത്. നാല് ദേശീയ പാര്‍ട്ടികളും 11 സംസ്ഥാന പാര്‍ട്ടികളും. ഈ പതിനഞ്ച് പാര്‍ട്ടികളില്‍ 13 പേര്‍ക്കും ഒരു സീറ്റിലെങ്കിലും വിജയിക്കാനായി. പത്തിലേറെ സീറ്റ് കിട്ടിയത് അപ്പോഴും 3 പാര്‍ട്ടികള്‍ക്ക് മാത്രം. 6 പാര്‍ട്ടികള്‍ക്ക് ഒരു ശതമാനമോ അതിലേറെയോ വോട്ട് കിട്ടി. 371 സീറ്റ് നേടിയ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയപ്പോള്‍ 27 സീറ്റില്‍ ജയിച്ച സിപിഐ മുഖ്യ പ്രതിപക്ഷമായി.

1962

27 61110 20 5 8

1962 ലെ പൊതു തെരഞ്ഞെടുപ്പില്‍ 6 ദേശീയ പാര്‍ട്ടികളും 11 സംസ്ഥാന പാര്‍ട്ടികളുമടക്കം 27 പാര്‍ട്ടികള്‍ മത്സരിച്ചു. അത്തവണ ആദ്യമായി അംഗീകാരമില്ലാത്ത 10 രജിസ്ട്രേഡ് പാര്‍ട്ടികളും പോരാട്ടത്തിനിറങ്ങി. 27 ല്‍ 20 പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികളെ കിട്ടി. 5 പാര്‍ട്ടികള്‍ക്ക് പത്തിലേറെ സീറ്റ് കിട്ടി. എട്ട് പാര്‍ട്ടികള്‍ ചുരുങ്ങിയത് ഒരു ശതമാനമെങ്കിലും വോട്ട് സ്വന്തമാക്കുന്നതില്‍ വിജയിച്ചു. 361 സീറ്റ് നേടി കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച സ്വന്തമാക്കിയപ്പോള്‍ മൂന്നാം തവണയും ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി. സിപിഐ 29 സീറ്റും ജനസംഘം 14 സീറ്റും നേടി.

1967

257 14 4 19 8 9

1967 ല്‍ ഏഴ് ദേശീയ പാര്‍ട്ടികളും 14 സംസ്ഥാന പാര്‍ട്ടികളും അംഗീകാരമില്ലാത്ത 4 രജിസ്ട്രേഡ് പാര്‍ട്ടികളുമടക്കം 25 കക്ഷികള്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങി. 19 പാര്‍ട്ടികള്‍ക്ക് ജയം നേടാനായി. 8 പാര്‍ട്ടികള്‍ 10 സീറ്റോ അതിലേറെയോ നേടി. ഒരു ശതമാനമെങ്കിലും വോട്ട് നേടിയ പാര്‍ട്ടികള്‍ ഒമ്പതെണ്ണം ഉണ്ടായിരുന്നു അത്തവണ. 1964 ല്‍ നെഹ്റുവിന്‍റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും 1966 ജനുവരിയില്‍ മരണപ്പെട്ടതോടെ ഇന്ദിര ഗാന്ധി 66-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. ഇന്ദിരയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസ് കഷ്‌ടിച്ച് ഭൂരിപക്ഷം നേടുകയായിരുന്നു. 520 ല്‍ 283 സീറ്റുകളാണ് അത്തവണ കോണ്‍ഗ്രസിന് കിട്ടിയത്.

1971

53 817 28 24 7 11

1971 ല്‍ പാര്‍ട്ടികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 8 ദേശീയ പാര്‍ട്ടികളും 17 സംസ്ഥാന പാര്‍ട്ടികളും അംഗീകാരമില്ലാത്ത 28 രജിസ്ട്രേഡ് പാര്‍ട്ടികളുമടക്കം 53 കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 24 പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ പ്രാതിനിധ്യം കിട്ടി. ഏഴു പാര്‍ട്ടികള്‍ക്ക് പത്തു സീറ്റിലേറെ വിജയിക്കാന്‍ കഴിഞ്ഞു. 11 പാര്‍ട്ടികള്‍ക്ക് ഒരു ശതമാനമോ അതിലേറെയോ വോട്ട് നേടാനായി. കോണ്‍ഗ്രസിലെ പിളര്‍പ്പിനേയും അതിജീവിച്ച ഇന്ദിര ഗാന്ധി 'ഗരീബി ഹടാവോ ദേശ് ബചാവോ' മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. 342 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.

1977

മ‍ത്സരിച്ച പാര്‍ട്ടികള്‍ദേശീയ പാര്‍ട്ടികള്‍സംസ്ഥാന പാര്‍ട്ടികള്‍അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാര്‍ട്ടികള്‍ഒരു സീറ്റിലെങ്കിലും വിജയിച്ച പാര്‍ട്ടികള്‍10ല്‍ അധികം സീറ്റ് നേടിയവ1% അല്ലെങ്കില്‍ അധികം നേടിയ പാര്‍ട്ടികള്‍
345 15 14 18 4 8

1977 ല്‍ 19 മാസം നീണ്ട അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് രംഗം ഇങ്ങിനെയായിരുന്നു. ദേശീയ പാര്‍ട്ടികള്‍ 5, സംസ്ഥാന പാര്‍ട്ടികള്‍ 15 അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാര്‍ട്ടികള്‍ 14. ആകെ മത്സരിച്ച പാര്‍ട്ടികള്‍ 34. ഇവയില്‍ എം പി മാരെ ലഭിച്ചത് 18 പാര്‍ട്ടികള്‍ക്കായിരുന്നു. കേവലം നാലു പാര്‍ട്ടികള്‍ മാത്രം പത്തിലേറെ സീറ്റുകളില്‍ വിജയിച്ചു. എട്ടു പാര്‍ട്ടികള്‍ക്ക് ഒരു ശതമാനമോ അതിലേറെയോ വോട്ട് നേടാനായി. സ്വതന്ത്ര ഭാരതത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടികളും കര്‍ഷക പാര്‍ട്ടികളും ഹിന്ദുത്വ വാദികളുമൊക്കെ ചേര്‍ന്ന് 295 സീറ്റ് പടിച്ചപ്പോള്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. കോണ്‍ഗ്രസ് 154 സീറ്റിലൊതുങ്ങി.

1980

366 19 11 17 7 8

ജനത പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് മൊറാര്‍ജി പ്രധാനമന്ത്രി പദം ഒഴിഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രിയായ ചരണ്‍ സിങ്ങിന് വിശ്വാസ വോട്ട് നേടാനായതോടെ തെരഞ്ഞെടുപ്പല്ലാതെ മറ്റു മാര്‍ഗമില്ലാതായി. 1980 ലെ തെരഞ്ഞെടുപ്പില്‍ 6 ദേശീയ പാര്‍ട്ടികളും 19 സംസ്ഥാന പാര്‍ട്ടികളുമടക്കം 36 പാര്‍ട്ടികള്‍ മത്സരിച്ചു. 17 പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ എം പിമാരുണ്ടായി. ഏഴു പാര്‍ട്ടികള്‍ക്ക് പത്തിലേറെ സീറ്റ് നേടാനായി. 8 പാര്‍ട്ടികള്‍ ഒരു ശതമാനമോ അതിലേറെയോ വോട്ട് നേടുന്നതില്‍ വിജയിച്ചു. 353 സീറ്റോടെ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.

1984

35 7 19 9 19 610

ഇന്ദിര ഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു 1984 ലേത്. 7 ദേശീയ പാര്‍ട്ടികളും 19 സംസ്ഥാന പാര്‍ട്ടികളും 9 രജിസ്ട്രേഡ് പാര്‍ട്ടികളും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങി. 19 പാര്‍ട്ടികള്‍ക്ക് ഒരംഗത്തെയെങ്കിലും വിജയിപ്പിക്കാനായി. 6 പാര്‍ട്ടികള്‍ക്ക് 10 സീറ്റിലേറെ നേടാനായി. 10 പാര്‍ട്ടികള്‍ ഒരു ശതമാനമെങ്കിലും വോട്ട് നേടി. സഹതാപ തരംഗത്തില്‍ ആകെയുള്ള 542 സീറ്റില്‍ 415 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 2 സീറ്റ് നേടി.

1989

1138 20 85 24 6 10

തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്ന പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് 1989 ല്‍ കണ്ടത്. 113 പാര്‍ട്ടികളാണ് ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 8 ദേശീയ പാര്‍ട്ടികള്‍ക്കും 20 സംസ്ഥാന പാര്‍ട്ടികള്‍ക്കും പുറമേ 85 രജിസ്ട്രേഡ് പാര്‍ട്ടികളും മത്സരിക്കാനിറങ്ങി. 24 പാര്‍ട്ടികള്‍ക്ക് വിജയം നേടാനായി. പത്തിലേറെ സീറ്റ് നേടാനായത് 6 പാര്‍ട്ടികള്‍ക്കായിരുന്നു. 10 പാര്‍ട്ടികള്‍ ഒരു ശതമാനത്തിലേറെ വോട്ട് നേടി. 197 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കാനായില്ല. 142 സീറ്റ് ലഭിച്ച ജനതാദളും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ദേശീയ മുന്നണി നേതാവ് വിപി സിങ് പ്രധാനമന്ത്രിയായി. 86 സീറ്റുണ്ടായിരുന്ന ബിജെപി പിന്തുണ പിന്‍വലിച്ചതോടെ 11 മാസത്തിനു ശേഷം സര്‍ക്കാര്‍ നിലം പൊത്തി. തുടര്‍ന്ന് സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് പിന്തുണയില്‍ പ്രധാനമന്ത്രിയായി. നാലു മാസത്തിലധികം ആ സഖ്യവും തുടര്‍ന്നില്ല.

1991

മല്‍സരിച്ച പാര്‍ട്ടികള്‍ദേശീയ പാര്‍ട്ടികള്‍സംസ്ഥാന പാര്‍ട്ടികള്‍അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാര്‍ട്ടികള്‍ഒരു സീറ്റിലെങ്കിലും വിജയിച്ച പാര്‍ട്ടികള്‍10ല്‍ അധികം സീറ്റ് നേടിയവ1% അല്ലെങ്കില്‍ അധികം നേടിയ പാര്‍ട്ടികള്‍
1459 27 109 24 7 10

1991 ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ 145 പാര്‍ട്ടികള്‍ മത്സരിക്കാനിറങ്ങി. 9 ദേശീയ പാര്‍ട്ടികള്‍ 27 സംസ്ഥാന പാര്‍ട്ടികള്‍ 109 അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാര്‍ട്ടികള്‍. 24 പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ അക്കൗണ്ട് തുറക്കാനായി. 7 പാര്‍ട്ടികള്‍ പത്തു സീറ്റിലേറെ നേടി. പത്തു പാര്‍ട്ടികള്‍ ഒരു ശതമാനത്തിലേറെ വോട്ട് നേടി. തെരഞ്ഞെടുപ്പ് റാലിക്കിടെ ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതും ഈ തെരഞ്ഞെടുപ്പിനിടയിലായിരുന്നു. 232 സീറ്റ് നേടിയ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും നരസിംഹ റാവുവിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണം തെരഞ്ഞെടുപ്പ് വിഷയമാക്കിയ ബിജെപി 120 സീറ്റ് നേടി വന്‍ മുന്നേറ്റം കാഴ്‌ചവച്ചു.

1996

2098 30 171 28 11 13

നരസിംഹ റാവു സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികച്ച ശേഷം വന്ന 1996 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളുടെ എണ്ണം 200 കടക്കുന്നത് കണ്ടു. 8 ദേശീയ പാര്‍ട്ടികളും 30 സംസ്ഥാന പാര്‍ട്ടികളും 171 രജിസ്ട്രേഡ് പാര്‍ട്ടികളും മത്സരിച്ചു. 28 പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ പ്രാതിനിധ്യം ലഭിച്ചു. 11 പാര്‍ട്ടികള്‍ക്ക് പത്തിലേറെ സീറ്റ് കിട്ടി. 13 പാര്‍ട്ടികള്‍ക്ക് ഒരു ശതമാനത്തിലേറെ വോട്ട് ലഭിച്ചു. 161 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 140 സീറ്റില്‍ ഒതുങ്ങി. എ ബി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ രാജി വച്ചു. എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലും ഐകെ ഗുജ്റാളിന്‍റെ നേതൃത്വത്തിലും പിന്നീട് കേന്ദ്രത്തില്‍ സര്‍ക്കാരുകളുണ്ടാക്കിയെങ്കിലും കഷ്‌ടിച്ച് 18 മാസത്തിനു ശേഷം വീണ്ടും രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.

1998

176 730 139 398 16

1998 ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ 176 പാര്‍ട്ടികളാണ് പോരാടിയത്. 7 ദേശീയ പാര്‍ട്ടികള്‍, 30 സംസ്ഥാന പാര്‍ട്ടികള്‍, 139 രജിസ്ട്രേഡ് പാര്‍ട്ടികള്‍. ഫലം വന്നപ്പോള്‍ ഏറ്റവുമധികം പാര്‍ട്ടികള്‍ക്ക് ലോക് സഭയില്‍ പ്രാതിനിധ്യം ലഭിച്ച തെരഞ്ഞെടുപ്പായി 1998ലേത്. 39 പാര്‍ട്ടികളില്‍ നിന്നുള്ള എം പിമാര്‍ അത്തവണ ലോക്‌സഭയിലേക്കെത്തി. 8 പാര്‍ട്ടികള്‍ക്ക് 10 സീറ്റിലേറെ ലഭിച്ചു. 16 പാര്‍ട്ടികള്‍ ഒരു ശതമാനത്തിലധികം വോട്ട് നേടുന്നതില്‍ വിജയിച്ചു. 182 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 13 മാസം ഭരണം തുടര്‍ന്ന അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാര്‍, അണ്ണാഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് നിലം പൊത്തി.

1999

169 7 40122 38 11 15

കാര്‍ഗില്‍ യുദ്ധത്തിന് തൊട്ടു പിറകേ നടന്ന 1999 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ 20 പാര്‍ട്ടികളടങ്ങിയ ദേശീയ ജനാധിപത്യ സഖ്യം 269 സീറ്റുകളോടെ അധികാരത്തിലെത്തി. ബിജെപി 182 സീറ്റ് നേടി. 29 സീറ്റ് നേടിയ തെലുഗുദേശം പാര്‍ട്ടി കൂടി എന്‍ ഡി എ സര്‍ക്കാരിന് പിന്തുണ നല്‍കിയതോടെ വാജ്പേയ് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമായി. കോണ്‍ഗ്രസ് 114 സീറ്റുകളിലൊതുങ്ങി. ആദ്യമായി അഞ്ചു വര്‍ഷം തികയ്ക്കുന്ന കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന ബഹുമതി വാജ്പേയിക്ക് ലഭിച്ചു. 169 പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ 11 പാര്‍ട്ടികള്‍ക്ക് പത്തിലേറെ സീറ്റുകള്‍ ലഭിച്ചു. 38 പാര്‍ട്ടികള്‍ക്ക് ലോക് സഭയില്‍ പ്രാതിനിധ്യം ലഭിച്ചു. 15 പാര്‍ട്ടികള്‍ ഒരു ശതമാനത്തിലേറെ വോട്ട് സ്വന്തമാക്കി.

2004

2156 36 173 38 10 16

6 ദേശീയ പാര്‍ട്ടികളും 36 സംസ്ഥാന പാര്‍ട്ടികളും 173 രജിസ്ട്രേഡ് പാര്‍ട്ടികളുമടക്കം 215 പാര്‍ട്ടികളാണ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 10 പാര്‍ട്ടികള്‍ പത്തിലേറെ സീറ്റ് നേടിയപ്പോള്‍ 38 പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ പ്രാതിനിധ്യം ലഭിച്ചു. 16 പാര്‍ട്ടികള്‍ക്ക് ഒരു ശതമാനത്തിലേറെ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സഖ്യം അധികാരത്തില്‍. ബിജെപിക്ക് ലഭിച്ചത് 188 സീറ്റ്. 145 സീറ്റ് നേടിയ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സഖ്യത്തിന് ഇടതുമുന്നണിയും ബി എസ് പി, എസ് പി പാര്‍ട്ടികളും പിന്തുണ നല്‍കി. എട്ടു വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭ ഭരണം തുടങ്ങി.

2009

3637 34 32222 10 17

തെരഞ്ഞെടുപ്പിനിറങ്ങിയ പാര്‍ട്ടികളുടെ എണ്ണം ഇത്തവണ 363 ആയി. 7 ദേശീയ പാര്‍ട്ടികള്‍, 34 സംസ്ഥാന പാര്‍ട്ടികള്‍, 322 രജിസ്ട്രേഡ് പാര്‍ട്ടികള്‍. ഇതില്‍ 22 പാര്‍ട്ടികള്‍ക്ക് മാത്രമാണ് ഒരാളെയെങ്കിലും പാര്‍ലമെന്‍റിലേക്ക് ജയിപ്പിക്കാനായത്. 10 പാര്‍ട്ടികള്‍ പത്തിലേറെ സീറ്റ് നേടി. 17 പാര്‍ട്ടികള്‍ ഒരു ശതമാനമെങ്കിലും വോട്ട് നേടുന്നതില്‍ വിജയിച്ചു. മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ 206 സീറ്റോടെ കോണ്‍ഗ്രസ് മിന്നും പ്രകടനം കാഴ്‌ചവച്ചു. ബിജെപി 116 സീറ്റിലൊതുങ്ങി. രണ്ടാം യുപി എ സര്‍ക്കാരിന് സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ സെക്യുലര്‍ എന്നിവയുടെ പുറത്ത് നിന്നുള്ള പിന്തുണയും ലഭിച്ചു. മന്‍മോഹന്‍ സിങ് രണ്ടാം വട്ടവും പ്രധാനമന്ത്രിയായി.

2014

4646 39 419 36 8 18

തെരഞ്ഞെടുപ്പ് പോരിനിറങ്ങിയ പാര്‍ട്ടികളുടെ എണ്ണം 464 ആയി ഉയര്‍ന്നു. 6 ദേശീയ പാര്‍ട്ടികള്‍, 39 സംസ്ഥാന പാര്‍ട്ടികള്‍, 419 രജിസ്ട്രേഡ് പാര്‍ട്ടികള്‍. 36 പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെയെങ്കിലും ജയിപ്പിക്കാനായി. 8 പാര്‍ട്ടികള്‍ക്ക് പത്തിലേറെ സീറ്റ് ലഭിച്ചു. 18 പാര്‍ട്ടികള്‍ക്ക് ഒരു ശതമാനത്തിലേറെ വോട്ട് ലഭിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിട്ട ബിജെപി 282 സീറ്റ് നേടി അധികാരം ഉറപ്പിച്ചു. ബിജെപി മുന്നണിക്ക് 336 സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസ് കേവലം 44 സീറ്റിലൊതുങ്ങി.

2019

6737 43 623 36 9 16

തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ പൊതു തെരഞ്ഞെടുപ്പ്. 7 ദേശീയ പാര്‍ട്ടികളും 43 സംസ്ഥാന പാര്‍ട്ടികളും 623 രജിസ്ട്രേഡ് പാര്‍ട്ടികളുമടക്കം ആകെ 673 പാര്‍ട്ടികള്‍. ഇവയില്‍ 36 പാര്‍ട്ടി പ്രതിനിധികള്‍ ലോക്‌സഭയിലെത്തി. 9 പാര്‍ട്ടികള്‍ക്ക് പത്തിലേറെ സീറ്റ് ലഭിച്ചു. 16 പാര്‍ട്ടികള്‍ മാത്രമാണ് ഒരു ശതമാനമോ അതിലേറെയോ വോട്ട് നേടിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാം തവണയും ഭൂരിപക്ഷം നേടുന്നതാണ് 2019ല്‍ കണ്ടത്. ബിജെപി തനിച്ച് 303 സീറ്റ് നേടി. എന്‍ഡിഎ സഖ്യത്തിന് 353 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഇത്തവണയും 52 സീറ്റിലൊതുങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.