ETV Bharat / bharat

വംശനാശം നേരിടുന്ന ജീവികളുടെ കടത്ത്; ഉത്തർപ്രദേശ് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 100 ആമകളെ - Extinct animal smuggler

author img

By ETV Bharat Kerala Team

Published : Jul 10, 2024, 10:56 AM IST

കടലാമകളെയും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളെയും കള്ളക്കടത്ത് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി പൊലീസിന്‍റെ പിടിയിലായി.

EXTINCT ANIMALS  TURTLES SMUGGLER  വംശനാശം നേരിടുന്ന ജീവികള്‍  ആമകള്‍ കള്ളക്കടത്ത്
Representative Image (ETV Bharat)

ഗാസിയാബാദ് : കടലാമകളെയും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളെയും കള്ളക്കടത്ത് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി പിടിയില്‍. നൂറോളം ജീവനുള്ള കടലാമകളെയാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ താമസിക്കുന്ന ഭീം(38) ആണ് ഇന്നലെ(09-07-2024) ഉച്ചയോടെ ഗീത കോളനിയിൽ നിന്ന് പിടിയിലായത്.

ഇന്ത്യൻ കടലാമകൾ, 45 കുളക്കടലാമകൾ, മൂന്ന് ഇന്ത്യൻ ഐ ആമകൾ (ഷെഡ്യൂൾ-I), രണ്ട് ഇന്ത്യൻ സോഫ്റ്റ് ഷീൽഡ് ആമകൾ (ഷെഡ്യൂൾ-I) എന്നിവയുൾപ്പെടെ 100 കടലാമകളെയാണ് പൊലീസ് കണ്ടെടുത്തത്.

പ്രതി ഗീത കോളനി പരിസരത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. വലിയ ബാഗുമായി സ്‌കൂട്ടറിയിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവുമാണ് ഗീത കോളനി പൊലീസ് കേസെടുത്തിരിക്കുന്നത്. കൂട്ടാളിയായ രവി ഭട്‌നാഗറുമായി ചേർന്ന് ഇടപാടുകാരുടെ ആവശ്യാനുസരണം കടലാമകളെയും മറ്റ് വംശനാശം നേരിടുന്ന അപൂര്‍വ ജീവജാലങ്ങളെയും കടത്തിക്കൊണ്ടു വരാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഭീം വെളിപ്പെടുത്തി.

ഗംഗാ നദിയിൽ നിന്നും അനുബന്ധ നദികളിൽ നിന്നും ആമകളെ പിടികൂടാറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ കൂട്ടാളി രവിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Also Read : ട്രെയിനില്‍ സ്വര്‍ണം കടത്തി: 4 രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍ - GOLD SEIZES IN JAIPUR

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.