ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഒക്‌ടോബര്‍ 20) സ്വന്തം മണ്ഡലമായ വാരണാസിയിൽ എത്തും. വാരണാസിയില്‍ ഏകദേശം 1,300 കോടി രൂപ ചെലവ് വരുന്ന നിരവധി പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. 23 പദ്ധതികൾക്ക് തറക്കല്ലിടുമെന്നാണ് വാരണാസി ഡിവിഷണൽ കമ്മിഷണർ കൗശൽ രാജ് ശർമ്മ അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാരണാസി-പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മൾട്ടി-ട്രാക്കിങ് പ്രൊജക്റ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ പ്രധാനമന്ത്രിയോട് അമിത് ഷാ നന്ദി അറിയിച്ചിരുന്നു. 2642 കോടി രൂപയുടെ പദ്ധതിയാണിത്. ഗംഗ നദിക്ക് കുറുകെ വാരണാസി, ചന്ദൗലി ജില്ലകളിലൂടെ കടന്നുപോകുന്ന റെയിൽ-റോഡ് ബ്രിഡ്‌ജിന് ബുധനാഴ്‌ചയാണ് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.
ഇത് വാരണാസി- ദീന്‍ദയാല്‍ ജങ്ഷന് റൂട്ടിലെ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ടൂറിസത്തിനും ഉപകാരപ്രദമാകുമെന്ന് കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Also Read: കശ്‌മീര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം: 'വസ്‌തുത കണ്ടെത്തല്‍' സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്