ETV Bharat / bharat

പതഞ്ജലി സോൻ പാപ്‌ഡിയ്‌ക്ക് ഗുണനിലവാരമില്ല; കമ്പനി മാനേജർ ഉള്‍പ്പടെ 3 പേര്‍ക്ക് തടവ് ശിക്ഷ - Patanjali official sentenced

author img

By ETV Bharat Kerala Team

Published : May 19, 2024, 7:05 PM IST

പതഞ്ജലി ആയുർവേദിക് കമ്പനിയുടെ ഉത്പന്നമായ പതഞ്ജലി നവരത്ന എലൈച്ചി സോൻ പപ്‌ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനി ഉദ്യോഗസ്ഥനും വിതരണക്കാരനും കടയുടമയും ഉൾപ്പെടെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി.

PATANJALI SOAN PAPDI  PATANJALI MANAGER SENTENCED PRISON  പതഞ്ജലി സോൻ പാപ്‌ഡി ഗുണനിലവാരമില്ല  പതഞ്ജലി മാനേജർ ജയിലിലേക്ക്
Baba Ramdev with patanjali products (Source : Etv Bharat Network)

ഹൽദ്വാനി (ഉത്തരാഖണ്ഡ്) : രാംദേവ് ബാബയുടെ പതഞ്ജലി ആയുർവേദിക് കമ്പനിയുടെ ഉത്പന്നമായ പതഞ്ജലി നവരത്ന എലൈച്ചി സോൻ പപ്‌ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനി ഉദ്യോഗസ്ഥനും വിതരണക്കാരനും കടയുടമയും ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി.

പതഞ്ജലി ആയുർവേദ ലിമിറ്റഡിന്‍റെ അസിസ്റ്റന്‍റ് ജനറൽ മാനേജരും വിതരണക്കാരനുമായ അഭിഷേക് കുമാർ, കടയുടമ ലീലാധർ പഥക്, കൻഹാജി ഡിസ്ട്രിബ്യൂട്ടർ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്‍റ് മാനേജർ അജയ് ജോഷി എന്നിവർക്കാണ് പിത്തോരാഗഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ മൂവരും പിഴയും ഒടുക്കണം. ലീലാധർ പഥക്, അജയ് ജോഷി എന്നിവർക്ക് യഥാക്രമം 5,000 രൂപയും 10,000 രൂപയുമാണ് പിഴ വിധിച്ചത്. അഭിഷേക് കുമാര്‍ 25,000 രൂപ പിഴ ഒടുക്കണം. അസിസ്റ്റന്‍റ് പ്രോസിക്യൂഷൻ ഓഫീസർ റിതേഷ് വർമയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്.

പതഞ്ജലിയുടെ സോന്‍ പപ്‌ഡിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പിത്തോരഗഡിലെ ജില്ല ഭക്ഷ്യ സുരക്ഷ ഓഫീസർ 2019-ൽ ആണ് ബെറിനാഗ് മാർക്കറ്റിലെ ഒരു കടയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഉധം സിങ് നഗർ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ച ഉത്പന്നം പരിശോധിച്ച ശേഷം 2020-ൽ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഗാസിയാബാദിലെ സെൻട്രൽ ലാബിൽ സാമ്പിൾ വീണ്ടും പരിശോധനക്ക് വിധേയമാക്കിയിരുന്നു. അപ്പോഴും ഉത്പന്നം ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് കണ്ടെത്തി. തുടർന്നാണ് ലീലാധർ പഥക്, വിതരണക്കാരൻ അജയ് ജോഷി, പതഞ്ജലിയുടെ അഭിഷേക് കുമാർ എന്നിവർക്കെതിരെ കേസെടുത്തത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി എന്ന കേസിൽ പതഞ്ജലി ഇതിനോടകം തന്നെ നിയമ നടപടി നേരിടുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അതിരൂക്ഷ വിമർശനമാണ് കമ്പനിക്ക് നേരെ ഉന്നയിച്ചത്. കേസിൽ ബാബാ രാംദേവിനും മറ്റുള്ളവർക്കും നൽകിയ കോടതിയലക്ഷ്യ നോട്ടീസുകളുടെ ഉത്തരവ് മാറ്റിവയ്ക്കുകയും ചെയ്‌തു.

Also Read : പതഞ്ജലി പരസ്യ കേസ്: ബാബ രാംദേവിനും ആചാര്യ ബാലകൃഷ്‌ണയ്‌ക്കും വീണ്ടും സമൻസ് - PATANJALI MISLEADING ADS CASE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.