ETV Bharat / bharat

അവശ്യ മരുന്നുകള്‍ക്ക് അമിത വില ; തെലങ്കാനയില്‍ റെയ്‌ഡ്, വന്‍ തോതില്‍ ആന്‍റി ബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

സർക്കാർ നിശ്ചയിച്ച തുകയിൽ നിന്ന് വളരെ കൂടുതലാണ് ഓരോ മരുന്നുകൾക്കും ഈടാക്കുന്നത്. നടപടി എടുക്കുമെന്ന് ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ അധികൃതർ.

author img

By ETV Bharat Kerala Team

Published : Feb 28, 2024, 9:28 AM IST

Drugs Control Administration  ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ  Overpriced Drugs in Telangana  Overpriced Drugs Seized Telangana  അമിത വിലയിൽ വിൽക്കുന്ന മരുന്നുകൾ
Etv Bharat'Overpriced' Drugs in Telangana

നിസാമബാദ് (തെലങ്കാന) : തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ അമിത വിലയിൽ വിൽക്കുന്ന മരുന്നുകൾ വൻതോതിൽ പിടിച്ചെടുത്തതായി തെലങ്കാന ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ഡിസിഎ സംഘം നിസാമാബാദ് ജില്ലയിലെ ആർമൂർ സിറ്റിയിൽ നടത്തിയ പരിശോധനയിലാണ് വലിയ വിലയുള്ള ആൻ്റിബയോട്ടിക് പിടികൂടിയതെന്ന് തെലങ്കാന ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ (Drugs Control Administration Telangana) ഡയറക്‌ടർ ജനറൽ വി ബി കമലാസൻ റെഡ്ഡി തന്‍റെ പ്രസ്‌താവനയിൽ പറഞ്ഞു. ഡോനെം കുത്തിവയ്പ്പിനായുള്ള മരുന്നിന് സർക്കാർ നിശ്ചയിച്ച വിലയേക്കാള്‍ അമിതമായ വിലയാണ് ഈടാക്കുന്നത്.

മേറോപെനെം ഇഞ്ചക്ഷൻ ഐപി 1 ഗ്രാം മരുന്ന് 1,899 രൂപയ്ക്ക് വിറ്റത് കണ്ടെത്തി. 1 ഗ്രാം അളവിലുള്ള പ്രസ്‌തുത ഇഞ്ചക്ഷന് സർക്കാർ 952 രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിന് ജിഎസ്‌ടി ഉൾപ്പെടുത്തികൊണ്ട് പരമാവധി ചില്ലറ വിൽപ്പന 1,067 രൂപയിൽ കൂടരുത്. എന്നാൽ ഇവർ 10,67 ന് പകരം 1,899 രൂപയ്ക്കാണ് വിൽപന നടത്തുന്നത്.

ഒരു മരുന്നിന് 832 രൂപ കൂടുതൽ ഈടാക്കി വിൽക്കുകയാണ് സ്ഥാപനം. Donem എന്ന ബ്രാൻഡിൽ വിൽക്കുന്ന ഉത്‌പന്നമായ Meropenem injection IP 1 g വില, ഡ്രഗ്‌സിന്‍റെ വില നിയന്ത്രണ ഉത്തരവ് അനുസരിച്ച് നിയന്ത്രണത്തിലാണ്. 2013ലെ ഡ്രഗ്‌സ് ഉത്തരവിൻ്റെ വ്യക്തമായ ലംഘനമാണ് ഈ നടപടി. ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നതിങ്ങനെയാണ്.

മരുന്നിൻ്റെ വിലനിർണ്ണയം ഇന്ത്യ ഗവൺമെൻ്റിന് കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (National Pharmaceutical Pricing Authority NPPA) നിർണയിച്ചിരിക്കുന്ന 'സീലിങ് വില'ക്ക് അനുസൃതമാണ്. അവശ്യ മരുന്നുകൾക്ക് അമിത വില ഈടാക്കുന്നത് 2013 ലെ ഡ്രഗ്‌സ് വില നിയന്ത്രണ ഉത്തരവ് പ്രകാരം കുറ്റകരമാണ്.ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടി സ്വീകരിക്കും എന്നും ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി.

റെയ്‌ഡിന് ശേഷം മരുന്ന് വിൽപന സ്ഥാപനത്തിൽ നിന്ന് 36,081 മൂല്യമുള്ള സ്റ്റോക്ക് തെലങ്കാന ഡിസിഎ പിടിച്ചെടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി എല്ലാ കുറ്റക്കാർക്കെതിരെയും നിയമപ്രകാരം നടപടിയെടുക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

Also read : തായ്‌ലന്‍ഡില്‍ നിന്നെത്തിയ ബാഗില്‍ 7 കോടിയുടെ ഹൈഡ്രോപോണിക് മയക്കുമരുന്ന്, യാത്രക്കാരനെ തെരഞ്ഞ് കസ്റ്റംസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.