ETV Bharat / bharat

അജീഷിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കല്‍; കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി - അജീഷിന് നഷ്‌ടപരിഹാരം

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് പതിനഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനുള്ള കര്‍ണാക സര്‍ക്കാരിന്‍റെ തീരുമാനത്തെ അപലപിച്ച് ബിജെപി രംഗത്ത്. രാഹുലിനെ പ്രീണിപ്പിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമാണിതെന്നും ബിജെപി.

Karnataka Govt  Compensation Given To Kerala Man  15 lakh kin of Ajeesh  അജീഷിന് നഷ്‌ടപരിഹാരം  കര്‍ണാടകയ്ക്കെതിരെ പ്രതിപക്ഷം
BJP condemns the decision of the Karnataka government to give Rs 15 lakh to the kin of the Kerala man
author img

By ETV Bharat Kerala Team

Published : Feb 20, 2024, 7:45 PM IST

ബെഗളുരു: കര്‍ണാടകയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്ത്. വയനാട്ടിലെ യുവാവിനെ ആന കൊലപ്പെടുത്തിയതിന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി പതിനഞ്ച് ലക്ഷം രൂപ കൈമാറിയതിന്‍റ പേരിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായത്( Karnataka Govt ).

പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജനതാദള്‍ എസും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ കണക്കിന് വിമര്‍ശിച്ചു. നികുതിദായകരുടെ പണം അനധികൃതമായി മറ്റുള്ളവര്‍ക്ക് നല്‍കി എന്നാണ് ഇവരുടെ ആരോപണം. കര്‍ണാടകയില്‍ പിടികൂടിയ ആന പിന്നീട് കേരളത്തിലെ വയനാട്ടിലേക്ക് എത്തുകയായിരുന്നു. സിദ്ധരാമ്മയ്യയുടെ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനായ രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സിദ്ധരാമയ്യ ഇത്തരമൊരു നീക്കം നടത്തിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം(Compensation Given To Kerala Man).

സര്‍ക്കാര്‍ അജീഷിന്‍റെ കുടുംബത്തിന് പതിനഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരമായി അനുവദിച്ചിരുന്നു. വയനാട് എംപി രാഹുല്‍ഗാന്ധിയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ഈ നടപടിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയും അപലപിച്ചു. കര്‍ണാടകയിലെ കൊടുംവരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് ഹെക്‌ടറിന് രണ്ടായിരം എന്ന കണക്കിലാണ് നഷ്‌ടപരിഹാരം നല്‍കിയതെന്നും ബിജെപി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെയും ഹൈക്കമാന്‍ഡിനെയും പ്രീണിപ്പിക്കാനാണ് സിദ്ധരാമയ്യയുടെ ഈ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത് അപലപനീയമാണെന്നാണ് ശിക്കാരി പുര എംഎല്‍എ പ്രതികരിച്ചത്.

നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്‍ അശോക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രയ്ക്കെതിരെ ആഞ്ഞടിച്ചു. കര്‍ണാടകയിലെ ജനങ്ങളുടെ നികുതിപ്പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വത്ത് പോലെ( Karnataka government to give Rs 15 lakh to the kin of the Kerala man) ഉപയോഗിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. രാഹുലിന്‍റെയും കെ സി വേണുഗോപാലിന്‍റെയും ഉത്തരവുകള്‍ക്കനുസരിച്ച് എടുത്തുപയോഗിക്കാന്‍ കര്‍ണാടകയിലെ ജനങ്ങളുടെ നികുതിപ്പണം കോണ്‍ഗ്രസിന്‍റെ സ്വത്ത് ആണോയെന്നും അദ്ദേഹം എക്സിലൂടെ ചോദിച്ചു. ഇതെന്‍റെ നികുതിയാണ് എന്‍റെ അവകാശമാണെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് മന്ത്രിക്ക് ധൈര്യമായി പറയാമോയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യ സുരക്ഷ വകുപ്പിന്‍റെ കീഴിലുള്ള സ്കൂളുകളുടെ മുഖവാചകത്തിലെ മാറ്റമുണ്ടാക്കിയ വിവാദത്തിനിടെ ഇദ്ദേഹം പ്രയോഗിച്ച ധൈര്യം എന്ന വാക്ക് കൂടുതല്‍ കോലാഹലങ്ങളിലേക്ക് നയിച്ചേക്കാം.

ജനതാദള്‍ എസിന്‍റെ രണ്ടാമത്തെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തില്‍ ആനയുടെ ആക്രമണത്തില്‍ മരിച്ച യുവാവിന്‍റെ കുടുംബത്തിന് പതിനഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് ആന ആക്രമണത്തില്‍ മരിച്ചയാളിന്‍റെ കുടുംബത്തിന് കേവലം അഞ്ച് ലക്ഷം രൂപമാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് അത്ര വേഗത്തില്‍ പണം കിട്ടിയതുമില്ല. അവര്‍ പോരാടിയാണ് നഷ്‌ടപരിഹാരം വാങ്ങിയത്. അത്തരമൊരു സാഹചര്യം സര്‍ക്കാര്‍ സൃഷ്‌ടിച്ചതാണ്. അതേസമയം വയനാട്ടിലെ സംഭവത്തില്‍ കാര്യങ്ങള്‍ വൈദ്യുതി വേഗത്തിലായിരുന്നു. ഇതാണ് ഈ സര്‍ക്കാരിന്‍റെ സ്വഭാവം.

അതേസമയം കര്‍ണാടക നല്‍കിയ സഹായത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ പ്രതികരണം. വിവരം ലഭിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: രാഹുല്‍ ഗാന്ധി വയനാട്ടില്‍; ആദ്യമെത്തിയത് കാട്ടാന കൊലപ്പെടുത്തിയ അജീഷിന്‍റെ വീട്ടില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.