പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ആർജെഡി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായെത്തി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയും. മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായാണ് ഇരുവരും എത്തിയത്. നാളുകൾക്ക് ശേഷം ലാലു പ്രസാദ് യാദവ് ഇന്ന് നിയമസഭയിൽ എത്തിയിരുന്നു. നിയസഭ പ്രവേശന കവാടത്തിയിലെത്തിയ ലാലു പ്രസാദ് യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും മുഖാമുഖം കണ്ടുമുട്ടി. നിയമസഭയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്നു നിതീഷ് കുമാർ. മഹാസഖ്യത്തിൽ നിന്നുള്ള മുന്നണി മാറ്റത്തിനു പിന്നാലെ എൻഡിഎ പിന്തുണയോടെ സർക്കാർ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത് (Lalu-Nitish Face To Face After Changing Alliance).
യാദവും റബ്രി ദേവിയും നിതീഷ് കുമാറും പരസ്‌പരം കൂപ്പുകൈകളോടെ വണങ്ങിയാണ് മടങ്ങിയത്. എന്നാൽ ഇരുവരും തമ്മിൽ സംസാരിക്കാതെ കടന്നുപോകുകയായിരുന്നു. ലാലു പ്രസാദ് യാദവിനോടൊപ്പം മകൾ തേജസ്വി യാദവും ഒപ്പമുണ്ടായിരുന്നു.
ബീഹാറിലെ 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. എൻഡിഎ സ്ഥാനാർത്ഥികൾ ഫെബ്രുവരി 14 ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സഞ്ജയ് ഝാ, ഭീം സിംഗ്, ധരംശില ഗുപ്‌ത തുടങ്ങിയവരാണ് എൻഡിഎയ്ക്കായി മത്സര രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി അഖിലേഷ് സിംഗും 14ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.