ദര്‍ഭംഗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദവന്ദനത്തിന് തുനിഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. എന്നാല്‍ വിലക്കിക്കൊണ്ട് ആലിംഗനം ചെയ്‌ത് ചേര്‍ത്തിരുത്തി പ്രധാനമന്ത്രി മോദി. അടുത്തിടെയായി പൊതുവേദികളില്‍ ഉന്നത നേതാക്കളുടെ പാദവന്ദനം നടത്തുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചര്‍ച്ചയായിരിക്കുകയാണ്.
ദര്‍ഭംഗയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദനമസ്‌കാരത്തിന് തുനിഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അദ്ദേഹത്തെ വിലക്കുകയും ആശ്ലേഷിച്ച ശേഷം തനിക്ക് അരികിലായി പിടിച്ച് ഇരുത്തുകയും ചെയ്‌തു. ഈ സംഭവം അവിടെ കൂടിയിരുന്നവരുടെ മാത്രമല്ല ശ്രദ്ധയാകര്‍ഷിച്ചത് മറിച്ച് സംഭവം വ്യാപകമായ ചര്‍ച്ചയ്ക്കും വഴി തുറന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ മാസം മൂന്നിന് പാറ്റ്നയില്‍ നടന്ന ചിത്രഗുപ്‌ത പൂജയല്‍ ബിജെപി മുന്‍ രാജ്യസഭാംഗം ആര്‍ കെ സിന്‍ഹ നിതീഷ് കുമാറിനെ ഏറെ പ്രശംസിക്കുകയും ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനും ക്ഷേത്രത്തിലെ വിഗ്രഹത്തെ വീണ്ടെടുക്കുന്നതിനും നിതീഷ് കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു. തുടര്‍ന്ന് മുഖ്യമന്ത്രി എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ പാദം വന്ദിച്ചു.
എയിംസിന്‍റെ ശിലാസ്ഥാപനം
ബിഹാറിലെ രണ്ടാമത്തെ എയിംസിന്‍റെ ശിലാസ്ഥാപനമാണ് ദര്‍ഭംഗയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ന് നടത്തിയത്. ദര്‍ഭംഗയിലെ ബൈപാസ് സ്‌റ്റേഷനും ഝാന്‍ജഹാറില്‍ നിന്ന് ലൗഖ്യയിലേക്കുള്ള റെയില്‍പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും പരിപാടിയില്‍ സംബന്ധിച്ചു.
ബിഹാറിന്‍റെ രണ്ടാം എയിംസ്
പാറ്റ്നയ്ക്ക് ശേഷമാണ് ദര്‍ഭംഗയിലും സംസ്ഥാനത്ത് എയിംസ് വരുന്നത്. ബിഹാറിന്‍റെ ആരോഗ്യമേഖലയില്‍ വന്‍ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്. 25 മാസമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വടക്കന്‍ ബിഹാറിലെയും അയല്‍രാജ്യമായ നേപ്പാളിലെയും സീമാഞ്ചലിലെയും ജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ വലിയ നേട്ടമാകും ഇത് സമ്മാനിക്കുക. ഇതിന് പുറമെ വിവിധ റെയില്‍-റോഡ് പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
Also Read: '25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും'; ഐക്യത്തിന് ആഹ്വാനം ചെയ്‌ത് മോദി