ETV Bharat / bharat

ഗൂഗിൾ സെർച്ചിന്‍റെ നിലവാരം കുറയുന്നതായി പഠനങ്ങൾ

Google Search Engine Is Getting Worse: ഗൂഗിൾ സെർച്ചിന്‍റെ നിലവാരം കുറയുന്നതായി ജർമ്മൻ ഗവേഷകർ നടത്തിയ പുതിയ പഠനങ്ങൾ അവകാശപ്പെടുന്നു. സെർച്ച് എഞ്ചിൻ ഒപ്‌റ്റിമൈസേഷൻ വഴിയും അഫിലിയേറ്റഡ് ലിങ്കുകൾ വഴിയും വരുന്ന അനാവശ്യ വിവരങ്ങൾ സെർച്ച് എഞ്ചിന്‍റെ നിലവാരം കുറക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

author img

By ETV Bharat Kerala Team

Published : Jan 19, 2024, 11:51 PM IST

Google  Google search is getting worse  ഗൂഗിൾ  ഗൂഗിൾ സെർച്ച് നിലവാരം കുറയുന്നു
German Researchers Claims Google Search Engine Is Getting Worse

ഹൈദരാബാദ്: ഇന്‍റർനെറ്റിൽ എന്ത് തെരയണമെങ്കിലും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മളേറെയും. എന്നാൽ ഗൂഗിളിൽ തെരയുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ നിലവാരം കുറയുന്നതായാണ് പുതിയ പഠനങ്ങളിൽ കണ്ടെത്തിയത്. ജർമ്മൻ ഗവേഷകർ നടത്തിയ ഒരു വർഷം നീണ്ട ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്(German Researchers Claims Google Search Engine Is Getting Worse).

സെർച്ച് എഞ്ചിൻ ഒപ്‌റ്റിമൈസേഷൻ വഴിയും, അഫിലിയേറ്റഡ് ലിങ്കുകൾ വഴിയും ഉപയോക്താക്കൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ വരുന്നതോടെ ഗൂഗിൾ സെർച്ച് എഞ്ചിനുകളുടെ നിലവാരം കുത്തനെ താഴോട്ട് പോയതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലെയ്പ്‌സിഗ് യൂണിവേഴ്‌സിറ്റി, ബൗഹൗസ്-യൂണിവേഴ്‌സിറ്റി വെയ്‌മർ, സെന്റർ ഫോർ സ്‌കേയ്‌ലബിൾ ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഗൂഗിൾ, ബിംഗ്, ഡക്ക്‌ഡക്ക്‌ഗോ എന്നിവയിലെ 7,392 ഉൽപ്പന്നങ്ങളുടെ റിവ്യൂ പരിശോധിച്ചുകൊണ്ട് 'ഗൂഗിളിന്‍റെ നിലവാരം താഴുന്നോ' എന്ന ചോദ്യത്തിലാണ് പഠനം നടത്തിയത്.

സെർച്ച് എഞ്ചിനുകളും എസ്ഇഒ എഞ്ചിനീയർമാരും ക്രമീകരണങ്ങളിൽ മാറ്റം കൊണ്ടു വരുമ്പോഴും റിവ്യൂ സ്‌പാം ആവർത്തിച്ച് കടന്നു വരുന്നു. ഗൂഗിൾ, ബിംഗ്, ഡക്ക്‌ഡക്ക്‌ഗോ എന്നിവയിലെ സ്‌പാം നീക്കം ചെയ്തിട്ടും, ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

എല്ലാ സെർച്ച് എഞ്ചിനുകൾക്കും പോരായ്‌മകളുള്ളതായാണ് പഠനങ്ങളിൽ കണ്ടെത്തിയത്. ഇത്തരത്തിലുള്ള അനാവശ്യ വിവരങ്ങളുടെ ഒഴുക്ക് ഗുണനിലവാരമുള്ള വിവരങ്ങളെ പോലും ആളുകൾ പ്രയോജനപ്പെടുത്താതിരിക്കാൻ ഇടയാക്കുമെന്നും ഗവേഷകർ പറഞ്ഞു. പഠനങ്ങളനുസരിച്ച് ഗൂഗിൾ, ബിംഗ്, ഡക്ക്‌ഡക്ക്‌ഗോ എന്നീ പ്ലാറ്റ്ഫോമുകളിൽ സെർച്ച് എഞ്ചിനുകളിൽ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും എ ഐ ജനറേറ്റഡ് സ്‌പാം, നിലവാരം വീണ്ടും കുറക്കാനിടയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.