ETV Bharat / bharat

മഹാരാഷ്ട്രയിൽ ഡിസംബർ 5ന് പുതിയ സർക്കാർ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസിന് മുൻതൂക്കമെന്ന് ബിജെപി - NEW GOVT IN MAHARASHTRA

ഷിൻഡെയും ഫഡ്‌നാവിസും അജിത് പവാറും ചേര്‍ന്ന് ബിജെപി നേതൃത്വത്തെ കണ്ട് അധികാരം പങ്കിടുന്നത് സംബന്ധിച്ച കരാർ ചർച്ച ചെയ്‌തു.

MAHARASHTRA GOVERNMENT  WHO WILL BE THE CM OF MAHARASHTRA  മഹാരാഷ്ട്രയിൽ പുതിയ സര്‍ക്കാര്‍  മഹാരാഷ്‌ട്ര പുതിയ മുഖ്യമന്ത്രി
Devendra Fadnavis, Eknath Shinde and Ajit Pawar (IANS)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 4:39 PM IST

മുംബൈ : മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യം ഡിസംബർ 5 ന് പുതിയ സർക്കാർ രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

നവംബർ 23 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷവും അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ത്രികക്ഷി സഖ്യത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഷിൻഡെയും ഫഡ്‌നാവിസും അജിത് പവാറും ചേര്‍ന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും കേന്ദ്രമന്ത്രി അമിത് ഷായെയും കണ്ട് അടുത്ത സർക്കാരിനുള്ള അധികാരം പങ്കിടുന്നത് സംബന്ധിച്ച കരാർ ചർച്ച ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മഹായുതി സഖ്യത്തിന്‍റെ നിര്‍ണായക യോഗം മാറ്റിവച്ചു ഞായറാഴ്‌ച നടക്കുമെന്നാണ് സൂചന. തെക്കൻ മുംബൈയിലെ ആസാദ് മൈതാനിയിൽ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് മറ്റൊരു മുതിർന്ന ബിജെപി നേതാവ് പിടിഐയോട് വെളിപ്പെടുത്തിയത്. അതിന് മുമ്പ് ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഡിസംബർ രണ്ടിന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്‍റെ തീരുമാനത്തെ പൂർണമായി പിന്തുണയ്ക്കുമെന്നും ഈ പ്രക്രിയയിൽ തനിക്ക് തടസമില്ലെന്നും ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസിനെ പിന്തുണയ്ക്കുകയും ചെയ്‌തിരുന്നു.

മഹാരാഷ്‌ട്ര 288 നിയമസഭ സീറ്റുകളിൽ 230 സീറ്റുകളും നേടിയാണ് ബിജെപി, ശിവസേന (ഷിൻഡെ പക്ഷം), എൻസിപി (അജിത് പവാര്‍ പക്ഷം) പാര്‍ട്ടികളുടെ മഹായുതി സഖ്യം അധികാരം നിലനിർത്തിയത്. ബിജെപി 132 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 57 സീറ്റുകളും എൻസിപി 41 സീറ്റുകളുമാണ് നേടിയത്.

അതേസമയം കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന് വന്‍ തിരിച്ചടിയാണ് മഹാരാഷ്‌ട്രയില്‍ നേരിട്ടത്. കോണ്‍ഗ്രസിന് 16 സീറ്റുകൾ മാത്രമാണ് നേടാനായത്. എൻസിപി (ശരദ് പവാര്‍) പാര്‍ട്ടിക്ക് 10 സീറ്റുകളും ശിവസേന (യുബിടി) 20 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.

Also Read: ഷിന്‍ഡെയ്‌ക്ക് ആഭ്യന്തരം വേണം, പവാറിന് ധനവും; സുപ്രധാന വകുപ്പുകളെ ചൊല്ലി മഹായുതിയില്‍ തര്‍ക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.