മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദിഖ് (66) വെടിയേറ്റ് മരിച്ചു. ഇന്ന് വൈകുന്നേരം മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ അജ്ഞാതര്‍ വെടിയുടിതിര്‍ത്തത്. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുൻ മഹാരാഷ്ട്ര മന്ത്രിയും മൂന്ന് തവണ ബാന്ദ്ര വെസ്റ്റ് എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖ്. ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. മകൻ സീഷാൻ ബാന്ദ്ര ഈസ്റ്റ് എംഎൽഎയാണ്.