ETV Bharat / bharat

സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്‌ഗഡിൽ 7 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു, മൂന്ന് ജവാൻമാർക്ക് പരിക്ക് - Naxalite encounter in Dantewada Narayanpur border

നാരായൺപൂർ ജില്ലയുടെ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട നക്‌സലൈറ്റുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി സൈന്യം.

NAXALITE ENCOUNTER  DANTEWADA NARAYANPUR BORDER  NAXALITES KILLED  നക്‌സലൈറ്റ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 8:03 AM IST

റായ്‌പൂർ : ഛത്തീസ്‌ഗഡിലെ നാരായൺപൂർ ജില്ലയിൽ വെള്ളിയാഴ്‌ച (ജൂൺ 7) നടന്ന ഏറ്റുമുട്ടലിൽ ഏഴ് നക്‌സലൈറ്റുകൾ കൊല്ലപ്പെടുകയും മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ഡിആർജി സൈനികർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്‌തുവെന്ന് അധികൃതർ അറിയിച്ചു.

കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെട്ടിരുന്ന ഓർച്ച മേഖലയിലെ ഗോബൽ ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ, ബസ്‌തർ ജില്ലകളിലെ പൊലീസിന്‍റെ ജില്ലാ റിസർവ് ഗാർഡിലെ ഉദ്യോഗസ്ഥരും ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസിന്‍റെ (ഐടിബിപി) 45-ാം ബറ്റാലിയനുമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ മൃതദേഹത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റതായും പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട നക്‌സലൈറ്റ് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംഭവത്തോടെ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ സുരക്ഷ സേനയുമായുള്ള വെവ്വേറെ ഏറ്റുമുട്ടലുകളിലായി 125 നക്‌സലൈറ്റുകളാണ് കൊല്ലപ്പെട്ടത്.

മെയ് 23 ന് നാരായൺപൂർ - ബിജാപൂർ അന്തർ ജില്ലാ അതിർത്തിയിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു, മെയ് 10 ന് ബീജാപൂർ ജില്ലയിൽ 12 പേരെ വെടിവെച്ച് കൊന്നു. ഏപ്രിൽ 30 ന് നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ പത്ത് നക്‌സലൈറ്റുകളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 16 ന് കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 29 പേർ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.

ALSO READ : ഛത്തീസ്‌ഗഡില്‍ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍; 2 നക്‌സലുകൾ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.