ETV Bharat / bharat

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: തമിഴ്‌നാടിന്‍റെ സമ്മർദം ഫലിച്ചു, പരിസ്ഥിതി മന്ത്രാലയം യോഗം മാറ്റി - Mullapperiyar New Dam

author img

By ETV Bharat Kerala Team

Published : May 28, 2024, 10:16 PM IST

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ന് ചേരാനിരുന്ന യോഗം അടിയന്തരമായി മാറ്റി വച്ചു. നടപടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് എന്ന് സൂചന.

postponed the meeting  Environment Ministry  മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്  തമിഴ്‌നാടിന്‍റെ സമ്മർദം
മുല്ലപ്പെരിയാര്‍ അണക്കെട്ട്(ഫയല്‍ചിത്രം) (ETV Bharat)

ന്യൂഡല്‍ഹി:മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതോടെ, ഇന്ന് ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ദ്ധ സമിതി യോഗം മാറ്റി വച്ചു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് യോഗം മാറ്റി വച്ചതായി അറിയിപ്പു ലഭിച്ചത്.

എന്നാൽ, ഇതറിയാതെ യോഗത്തിൽ പങ്കെടുക്കാൻ കേരള സർക്കാരിന്‍റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്‌പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്‌ടർ ശ്രീദേവി എന്നിവർ ഡൽഹിയിലെത്തി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിൻ്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അത് മറികടന്ന് തീരുമാനമെടുത്താൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് അടിയന്തരമായി യോഗം മാറ്റി വക്കാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന.

മുല്ലപ്പെരിയാറിൽ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന് വിവിധ വിദഗ്ദ്ധ സമിതികൾ സുപ്രീംകോടതി മുമ്പാകെ ബോധ്യപ്പെടുത്തിയതാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഇതിന് വിരുദ്ധമായി പുതിയ അണക്കെട്ട് പണിയാനുള്ള കേരള സർക്കാരിന്‍റെ നീക്കം സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്ക്ക് എതിരാവും.

Also Read:മുല്ലപ്പെരിയാര്‍ : അന്താരാഷ്ട്ര ഏജൻസി പഠനം നടത്തണം : പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.