ന്യൂഡൽഹി : വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവർക്കും ഡൽഹിയിൽ വെള്ളപ്പൊക്കത്തിൽ മരിച്ച മൂന്ന് യുപിഎസ്‌സി ഉദ്യോഗാർഥികൾക്കും ഒരു നിമിഷം മൗനമാചരിച്ച് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം സമാപിച്ചു. ഡല്‍ഹിയിലെ റാവുസ് ഐഎഎസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്‌മെന്‍റിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് യുപിഎസ്‌സി ഉദ്യോഗാർഥികൾക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. വയനാട് ഉരുൾപൊട്ടലിൽ 184 പേരാണ് മരിച്ചത്.
വിനാശകരമായ ദുരന്തത്തോട് പൊരുതുന്ന നിരവധി കുടുംബങ്ങൾക്കൊപ്പമാണ് തങ്ങളുടെ മനസും പ്രാർഥനകളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്‌സില്‍ കുറിച്ചു. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തും. ദുരിത ബാധിതകരുടെ കുടുംബങ്ങളുമായി അവര്‍ കൂടിക്കാഴ്‌ച നടത്തും.
A moment of silence for the lives lost in the Wayanad landslides.
— Mallikarjun Kharge (@kharge) July 31, 2024
Our thoughts and prayers are with the numerous families battling this devastating tragedy. pic.twitter.com/t82o3OCx8S
നാളെ ഇരുവരും വയനാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ മൂലം സന്ദര്‍ശനം തത്കാലം മാറ്റി. പോത്തുകല്ലില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്നും 3 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് നിരവധി പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.