ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേരളത്തിന് എന്ത് സഹായവും നൽകാൻ തമിഴ്‌നാട് സർക്കാർ തയ്യാറാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 'വയനാട്ടിലെ വൻ ഉരുൾപൊട്ടലിനെക്കുറിച്ചും അതുമൂലമുണ്ടായ ജീവഹാനികളെക്കുറിച്ചും അറിഞ്ഞതിൽ അതിയായ വേദനയുണ്ട്.
പ്രദേശത്ത് ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം എല്ലാവരെയും രക്ഷിക്കുമെന്ന് ഉറപ്പുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ സഹോദര സംസ്ഥാനമായ കേരളത്തിന് ആവശ്യമായ ലോജിസ്റ്റിക്, മാന്‍പവര്‍ പിന്തുണ നൽകാൻ തമിഴ്‌നാട് സർക്കാർ തയ്യാറാണ്. ”- സ്‌റ്റാലിൻ പറഞ്ഞു.
Deeply pained to learn about the massive landslides in #Wayanad and the consequent loss of priceless lives.
— M.K.Stalin (@mkstalin) July 30, 2024
I am given to understand that many people are still trapped in the area. I am sure the rescue operations that are in full swing will save them all.
The government of…
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. കേരള മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്‌ടറുമായും സംസാരിച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചു. വയനാടിന് സാധ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഇനിയും നിരവധി പേരെ മണ്ണിനടിയില്‍ നിന്ന് കണ്ടെത്താനുണ്ട്. വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിൽ ഇന്ന് പുലർച്ചെ 3.49 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്.
The devastation unfolding in Wayanad is heartbreaking. I have urged the Union government in Parliament to extend all possible support, including increased compensation and its immediate release to the bereaved families.
— Rahul Gandhi (@RahulGandhi) July 30, 2024
Our country has witnessed an alarming rise in landslides in… pic.twitter.com/y4UzdfRAUe
ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാം. ഫോൺ നമ്പറുകൾ - 9497900402, 0471 2721566.
Also Read : വയനാട് ഉരുൾപൊട്ടൽ; ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി മൃതദേഹങ്ങൾ - DEAD BODIES FOUND FROM CHALIYAR