ETV Bharat / bharat

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പത്താംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി; സംഭവം അസമില്‍, പ്രദേശത്ത് പ്രതിഷേധം - Minor Girl Gangraped In Nagaon - MINOR GIRL GANGRAPED IN NAGAON

അസമിലെ നാഗോണിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. മൂന്ന് പേരാണ് സംഭവത്തിന് പിന്നില്‍.

ASSAM GIRL RAPE CASE  NAGAON GANGRAPE  DHING GANGRAPE  അസം കൂട്ടബലാത്സംഗം
Locals protest after gangrape of a class 10 student in Assam's Nagaon (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 23, 2024, 4:12 PM IST

ഗുവാഹത്തി: അസമില്‍ ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാഗോണിലെ ദിങ്‌ ടൗണിൽ വച്ച് ഇന്നലെ (ഓഗസ്റ്റ് 22) രാത്രിയോടെയാണ് മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ പ്രദേശത്തെ ശ്‌മശാനത്തിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പെണ്‍കുട്ടിയെ കണ്ട വഴിയാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ ദിങ്ങിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് കൂടുതല്‍ ചികിത്സയ്‌ക്കായി നാഗോൺ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

കേസില്‍ അന്വേഷണം തുടരുന്നതിനിടെ സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ കസ്റ്റഡിയിലുള്ളവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പത്താം ക്ലാസുകാരിയുടെ പീഡന വിവരം പുറത്തുവന്നതിന് പിന്നാലെ അസമിലും വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്ത് ജനം തെരുവിലറങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകളും ഇന്ന് ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി വ്യാപാരികള്‍ ഉള്‍പ്പടെ ഇന്ന് കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു.

Also Read : ബദ്‌ലാപൂര്‍ പീഡനക്കേസ്: സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.