ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന കോളജ് വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ട് പ്രതികള്‍ അറസ്റ്റില്‍. തിരുവള്ളൂർ സ്വദേശികളായ നരേഷ്, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഏഴ് പേര്‍ക്കായുളള തെരച്ചിൽ തുടരുകയാണ്. ഇതിനായി നാല് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികളായ നരേഷും സുരേഷും ചേര്‍ന്ന് പെൺകുട്ടിയെ വാൾ ടാക്‌സ് റോഡിലെ ലോഡ്‌ജിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിക്ക് വയറുവേദനയും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതരിൽ നിന്ന് ഇരയുടെ ഫോണിലേക്ക് വന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു സുഹൃത്ത് വഴിയാണ് പെൺകുട്ടി പ്രതിയെ പരിചയപ്പെടുന്നത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസിലായി. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പലരും പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതായും പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.