ബെംഗളുരു: ബെംഗളൂരുവെലെ കെന്‍ഗേരിയില്‍ 119 -ാമത് ശാഖ തുറന്ന് കര്‍ണാടകയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് മാര്‍ഗദര്‍ശി ചിറ്റ്ഫണ്ട്‌സ്. മാനേജിങ് ഡയറക്‌ടറായ ശൈലജ കിരണ്‍ പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നാട മുറിച്ചാണ് ശാഖ ഉദ്ഘാടനം ചെയ്‌തത്. തുടര്‍ന്ന് പ്രത്യേക പൂജയും നടന്നു. ആദ്യ ഇടപാടുകാരനില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങിയശേഷമാണ് എംഡി മടങ്ങിയത്. മാര്‍ഗദര്‍ശി ചിറ്റ് ഫണ്ടിന്‍റെ 120 -ാം ശാഖ ഇന്ന് വൈകിട്ട് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ഉദ്ഘാടനം ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജ്യത്തെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മാര്‍ഗദര്‍ശി തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടപാടുകാരുടെ മനസിൽ വിശ്വസ്‌തതയുടെ മറുപേരാണ് മാര്‍ഗദര്‍ശി.
തങ്ങളുടെ ദൗത്യത്തിലെ വലിയൊരു ചുവടുവയ്‌പാണ് പുതിയ ശാഖകളെന്ന് കഴിഞ്ഞ ദിവസം പുതിയ ശാഖകളുടെ ഉദ്ഘാടനം സംബന്ധിച്ച് അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ശൈലജ കിരണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ സാന്നിധ്യം മൂലം കര്‍ണാടകയിലെ ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം മെച്ചപ്പെട്ടെന്നും അവര്‍ അവകാശപ്പെട്ടു. സുരക്ഷിതവും, സുതാര്യവും, അച്ചടക്കവുമുള്ള നിക്ഷേപത്തിനും, മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കും, ഇടപാടുകാരുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിനും മാര്‍ഗദര്‍ശി ഫണ്ട് എപ്പോഴും നിലകൊള്ളുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1962 ല്‍ സ്ഥാപിതമായതു മുതല്‍ മാര്‍ഗദര്‍ശി ചിറ്റ്സ് വിശ്വസ്‌തതയുടെയും സത്യസന്ധതയുടെയും പര്യായമായി നിലകൊള്ളുന്നുവെന്നും ശൈലജ കിരണ്‍ പറഞ്ഞു. അറുപത് ലക്ഷത്തോളം ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. 9396 കോടിയുടെ വിറ്റുവരവും കമ്പനിക്കുണ്ട്. ഇടപാടുകാരുടെ പണം സുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ ഒരിക്കലും മറക്കാറില്ല. ഒപ്പം അച്ചടക്കവും സുതാര്യതയും അഖണ്ഡതയും എല്ലാം ഉറപ്പാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അറുപത് കൊല്ലമായി കുടുംബങ്ങൾക്കും വ്യവസായികൾക്കും തങ്ങള്‍ പിന്തുണ നൽകിവരുന്നു. ജീവിതങ്ങളെ ശാക്തീകരിക്കുന്നതിന് മറ്റൊരു സുപ്രധാന ചുവട് വയ്‌പാണ് കെന്‍ഗേരിയിലെ പുതിയ ശാഖയിലൂടെ നടത്തുന്നതെത്. അതുവഴി സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും അവര്‍ വ്യക്തമാക്കി.