ETV Bharat / bharat

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ധിഷണാശാലി ; കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത ലക്ഷ്‌മി എൻ മേനോന്‍റെ 125-ാം ജന്മവാർഷികം - Lakshmi N Menon Birth Anniversary - LAKSHMI N MENON BIRTH ANNIVERSARY

സ്വതന്ത്ര ഭാരതത്തിൽ കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത ലക്ഷ്‌മി എന്‍ മേനോന്‍റെ 125-ാം ജന്മവാർഷികമാണ് ഇന്ന്

LAKSHMI N MENON  125TH BIRTH ANNIVERSARY  MARCH 27  1ST MALAYALI WOMAN UNION MINISTER
TODAY IS MARCH 27, 125TH BIRTH ANNIVERSARY OF LAKSHMI N. MENON
author img

By ETV Bharat Kerala Team

Published : Mar 27, 2024, 1:39 PM IST

ഹൈദരാബാദ് : മാർച്ച് 27, സ്വതന്ത്ര ഭാരതത്തില്‍ കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത ലക്ഷ്‌മി എൻ മേനോന്‍റെ 125-ാം ജന്മവാർഷികം. ആദ്യ വനിതാ വിദേശകാര്യ മന്ത്രി എന്ന നിലയിലും പ്രശസ്‌തയാണ് ലക്ഷ്‌മി എന്‍ മേനോൻ. സ്‌ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്തിയ വ്യക്തി കൂടിയാണ് അവർ. ബിഹാറില്‍ നിന്ന് 14 വർഷം ലോക്‌സഭാംഗമായിരുന്നു ലക്ഷ്‌മി എൻ മേനോൻ.

1899 മാർച്ച്‌ 27ന് രാമവർമ്മ തമ്പാന്‍റെയും മാധവിക്കുട്ടി അമ്മയുടെയും മകളായി തിരുവനന്തപുരത്താണ് ലക്ഷ്‌മി എൻ മേനോൻ ജനിച്ചത്. ചരിത്രത്തി​ൽ​ ​ബി എ​ ​ഓ​ണേഴ്‌സും​ ​സാ​മ്പ​ത്തി​ക​ ​ശാ​സ്ത്രം,​ ​സാ​മൂ​ഹി​ക​ ​ശാ​സ്ത്രം​ ​എ​ന്നി​വ​യി​ൽ​ ​മാ​സ്‌റ്റ​ർ​ ​ബി​രു​ദ​വു​മെ​ടു​ത്ത​ ശേഷം​ ലക്ഷ്‌മി ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയി. വിദേശത്തെ ആ പഠന കാലത്ത് സോവിയറ്റ് യൂണിയനിലെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാർഥി പ്രതിനിധികളിലൊരാളായി പങ്കെടുക്കാൻ അവര്‍ക്ക് അവസരം ലഭിച്ചു.

അതാണ് ലക്ഷ്‌മി എൻ മേനോന്‍റെ രാഷ്‌ട്രീയ ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. സോവിയറ്റ് യൂണിയനിലെ ആ ചടങ്ങില്‍വച്ചാണ് ലക്ഷ്‌മി ജവഹർലാൽ നെഹ്‌റുവിനെ പരിചയപ്പെടുന്നത്. പിന്നീട് നെഹ്‌റു ലക്ഷ്‌മിയെ രാഷ്‌ട്രീയത്തിലേക്ക് ക്ഷണിക്കുകയും, ആ ക്ഷണം അവർ സ്വീകരിക്കുകയും ചെയ്‌തു.

ബിഹാറും, ഡൽഹിയും കേന്ദ്രമാക്കിയാണ് ലക്ഷ്‌മി അവരുടെ പ്രവർത്തനം ആരംഭിച്ചത്. 1952 മുതൽ 1957 വരെ വിദേശകാര്യ മന്ത്രാലയത്തിൽ പാർലമെന്‍ററി സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു, പിന്നീട് 1957 മുതൽ 1962 വരെ സഹമന്ത്രിയായും, 1962 മുതൽ 1967 വരെ വിദേശകാര്യമന്ത്രിയായും പ്രവർത്തിച്ചു.

വിദേശകാര്യ വിഷയങ്ങളിൽ അസാമാന്യ പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു ലക്ഷ്‌മി എൻ മേനോൻ. മാത്രമല്ല ഇന്ത്യ - ചൈന യുദ്ധ കാലത്ത് ലോകരാഷ്‌ട്രങ്ങളോട് ഇന്ത്യയ്‌ക്ക് വേണ്ടി സംസാരിക്കാൻ ബുദ്ധിപരമായ ഇടപെടൽ നടത്തിയത് ലക്ഷ്‌മി എൻ മേനോനാണ്. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇന്ത്യയുടെ ഡയറക്‌ടറായി ലക്ഷ്‍മി സേവനമനുഷ്‌ഠിക്കുമ്പോഴാണ് രാജ്യത്ത് സ്ത്രീകൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയ വിപ്ലവ നീക്കമുണ്ടായത്.

1930ലാണ് ലക്ഷ്‌മി എൻ മേനോൻ വിവാഹിതയാകുന്നത്. പ്രൊഫസർ വി.കെ. നന്ദൻ മേനോനെയാണ് അവർ വിവാഹം കഴിച്ചത്. അദ്ദേഹം പിന്നീട് തിരുവിതാംകൂർ സർവകലാശാലയുടെയും (1950-1951) പട്‌ന സർവകലാശാലയുടെയും വൈസ് ചാൻസലറും ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്ട്രേഷന്‍റെ ഡയറക്‌ടറുമായി.

ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്‍റെ പ്രസിഡന്‍റായും സെക്രട്ടറിയായും ലക്ഷ്‌മി മേനോൻ പ്രവർത്തിച്ചിട്ടുണ്ട്. 1957-ൽ ലക്ഷ്‌മി എൻ മേനോന് രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ വനിത-ശിശുക്ഷേമ വിഭാഗത്തിന്‍റെ അധ്യക്ഷയായും ഐ​ക്യ​രാ​ഷ്ട്ര​ ​സഭ​യി​ൽ​ ​ഇന്ത്യ​യു​ടെ​ ​ന​യ​ത​ന്ത്ര​ ​പ്ര​തി​നി​ധി​യായും ​ഇവർ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

കേരള മദ്യനിരോധന സമിതിയുടെ ആദ്യ പ്രസിഡന്‍റ് കൂടിയായിരുന്നു ലക്ഷ്‌മി. സ്ത്രീകൾക്കിടയിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനുള്ള വേദിയുടെ അഖിലേന്ത്യാ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. 1972 മുതൽ 1985 വരെ കസ്‌തൂർബ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്‌റ്റിന്‍റെ ചെയർമാനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

1967ൽ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം, സാമൂഹ്യപ്രവർത്തനത്തിലേക്കും എഴുത്തിലേക്കും ലക്ഷ്‌മി തിരിഞ്ഞു.`ദ പൊസിഷന്‍ ഓഫ്‌ വുമണ്‍' എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവാണ് ലക്ഷ്‌മി. 1994 നവംബർ 30 നായിരുന്നു അവരുടെ വിയോഗം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.