ജയ്‌പൂർ : മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസിൽ കീഴടങ്ങി. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം. ഗജേന്ദ്ര ഗൗതം ആണ് സംഭവത്തിൽ അറസ്റ്റിലായത്. നകോഡ കോളനി സ്വദേശികളായ പ്രേം ബിഹാരി ഗൗതം, ഭാര്യ ദേവകി ബായി എന്നിവരാണ് മകന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മകൻ ഗജേന്ദ്ര ഗൗതമിനൊപ്പമാണ് മാതാപിതാക്കൾ താമസിച്ചിരുന്നത്. വൃദ്ധ ദമ്പതികളോട് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഗജേന്ദ്ര നിരന്തരമായി വഴക്കിടാറുണ്ടായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ് പി ചൗധരി പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അയൽവാസികളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തിട്ടുണ്ട്. പ്രതി ഗജേന്ദ്ര പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.
Also Read: അസം സ്വദേശിയെ കോൺക്രീറ്റ് മിക്‌സറിലിട്ട് കൊന്ന സംഭവം: തെളിവെടുപ്പ് നടത്തി പൊലീസ്