കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാക്കൾ ലൈംഗികമായി തങ്ങളെ ദുരുപയോഗം ചെയ്‌തുവെന്ന് സന്ദേശ്‌ഖാലിയിലെ സ്‌ത്രീകൾ ആരോപിക്കുന്നു എന്നത് ബിജെപി പ്രചരിപ്പിക്കുന്ന കള്ളകഥകൾ ആണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു (Mamata Banerjee ). ഇപ്പോൾ ബിജെപിയിൽ ചേർന്നവർ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എവിടെ നിന്ന് മത്സരിച്ചാലും തോൽവി ഞങ്ങൾ ഉറപ്പാക്കുമെന്ന് മമത പറഞ്ഞു (BJP Spreading Canards About Sandeshkhali; Bengal Safest State For Women: Mamata).
കൊൽക്കത്തയിൽ രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് സ്‌ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ റാലിക്ക് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി.
സന്ദേശ്ഖാലിയെക്കുറിച്ച് ചില വ്യാജ വിവരങ്ങളും വാർത്തകളും ചിലർ പ്രചരിപ്പിക്കുകയാണ് (Trinamool Congress). പശ്ചിമ ബംഗാളിൽ സ്‌ത്രീകളുടെ സുരക്ഷയെക്കുറിച്ച് ബി ജെ പി കള്ളത്തരങ്ങളാണ് പ്രചരിപ്പിക്കുന്നത് പക്ഷേ ബി ജം പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്‌ത്രീകൾക്ക് നേരെ അക്രമങ്ങൾ നടക്കുമ്പോൾ അവർ നിശബ്‌ദരാകുന്നു.
ഇന്ത്യയിൽ സ്‌ത്രീകൾക്ക് ഏറ്റവും സുരക്ഷയുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ വിധിന്യായങ്ങളിലൂടെ സംസ്ഥാനത്തെ ആയിരക്കണക്കിന് യുവാക്കളുടെ ജോലിതെറിപ്പിച്ച മുൻ കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായ അഭിജിത് ഗംഗാപാധ്യായെക്കുറിച്ചും വ്യക്തമായി പരാമർശിച്ചാണ് മമത ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ യുവാക്കൾ നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങളുടെ എല്ലാ വിധികളും ചോദ്യം ചെയ്യപ്പെടുന്നും. നിങ്ങളുടെ പരാജയം ഞങ്ങൾ ഉറപ്പാക്കുമെന്നും മമത പറഞ്ഞു."രാജ്യാന്തര വനിത ദിനത്തില്‍ മമത കൊല്‍ക്കത്തയില്‍ റാലി നടത്തുമെന്ന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നു.