ഛത്തീസ്‌ഗഡ്: നാരായണ്‍പൂരിലെ ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ മലയാളി സൈനികനെ എയർലിഫ്റ്റ് ചെയ്‌തു. കൊല്ലം സ്വദേശി മനീഷ് എമ്മിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സൈനികനെ റായ്‌പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. ഐടിബിപി 53 ബറ്റാലിയന്‍ ജവാനായ മനീഷ്, നക്‌സലേറ്റ് ബാധിത പ്രദേശമായ നാരായണ്‍പൂരില്‍ ഡ്യൂട്ടിയിലായിരുന്നു. നക്‌സലൈറ്റ് ഫ്രണ്ടിൽ പോസ്‌റ്റ് ചെയ്‌ത മറ്റൊരു സൈനികനിൽ നിന്ന് അബദ്ധത്തിൽ വെടിയേല്‍ക്കുകയായിരുന്നു. സൈനികന്‍റെ തോളിലാണ് വെടിയേറ്റിടത്. രക്തം നഷ്‌ടപ്പെട്ട സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്.
സൈനികനെ ആദ്യം നാരായൺപൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം റായ്‌പൂരിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു.
Also Read: വാഹനത്തിന് മുകളിലേക്ക് കല്ലുപതിച്ച് അപകടം; ഹിമാചലില്‍ മലയാളി സൈനികൻ മരിച്ചു - Malayali Soldier Died