ETV Bharat / bharat

മഹിളാ ന്യായ് ഗ്യാരൻ്റി; കോൺഗ്രസ് വനിതാ സംവരണ സർവ്വേ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി - Mahila Nyay Guarantees

ദരിദ്രരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം ക്വോട്ട, സ്ത്രീകൾക്കുള്ള ഹോസ്‌റ്റലുകൾ എന്നിവ ഉൾപ്പെടെ അഞ്ച് 'മഹിളാ ന്യായ്' ഗ്യാരൻ്റി കോൺഗ്രസ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന മഹിളാ മേള റാലിയിലാണ് രാഹുല്‍ ഗാന്ധി ഈ അഞ്ച് ഉറപ്പുകൾ നൽകിയത്.

Womens Reservation Sans Survey  Rahul Gandhi  Bharat Jodo Yatra  Congress
Congress To Implement Women's Reservation Sans Survey, Says Rahul Gandhi
author img

By ETV Bharat Kerala Team

Published : Mar 13, 2024, 3:58 PM IST

ധൂലെ (മഹാരാഷ്‌ട്ര) : മഹാരാഷ്‌ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഞ്ച് 'മഹിളാ ന്യായ്' ഗ്യാരന്‍റി പ്രഖ്യാപിച്ചു. പാവപ്പെട്ട സ്‌ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം ക്വോട്ട, സ്ത്രീകൾക്ക് ഹോസ്‌റ്റൽ എന്നിവ ഉൾപ്പെടെയുള്ള അഞ്ച് 'മഹിളാ ന്യായ്' ഗ്യാരന്‍റിയാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ അവസാനം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഉറപ്പുകൾ :

മഹാലക്ഷ്‌മി : ദരിദ്ര കുടുംബത്തിലെ ഒരു സ്‌ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ.

ആഷി ആബാദി, പുവർ ഹഖ് : കേന്ദ്ര സർക്കാരിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്നവരിൽ പകുതിയും സ്‌ത്രീകൾക്കായി സംവരണം ചെയ്യും

അധികാരത്തോടുള്ള ബഹുമാനം : ആശ, അങ്കണവാടി, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്‌ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്രസർക്കാരിന്‍റെ വിഹിതം ഇരട്ടിയാക്കും.

അധികാർ മൈത്രി : സ്‌ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കുകയും ഈ അവകാശങ്ങൾ നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു അധികാര മൈത്രിയെ ഓരോ പഞ്ചായത്തും നിയമിക്കും.

സാവിത്രി ബായ് ഫൂലെ ഹോസ്‌റ്റൽ : രാജ്യത്ത് ജോലി ചെയ്യുന്ന സ്‌ത്രീകൾക്കുള്ള ഹോസ്‌റ്റലുകളുടെ എണ്ണം കേന്ദ്രസർക്കാർ ഇരട്ടിയാക്കും, ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ഹോസ്‌റ്റലെങ്കിലും നിർമിക്കും.

സെൻസസ് കഴിഞ്ഞ് ഒരു ദശാബ്‌ദത്തിനു ശേഷം പ്രാബല്യത്തിൽ വരുന്ന വനിതാ സംവരണം പാസാക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്‍റിൽ ആഡംബര പ്രകടനം നടത്തിയെന്നും ചടങ്ങിൽ രാഹുല്‍ ഗാന്ധി വിമർശിച്ചു.

സർവേ ഇല്ലാതെ സംവരണം നടപ്പാക്കാൻ കോൺഗ്രസ് : "നരേന്ദ്രമോദി വനിതാ സംവരണം (നിയമം) ലോക്‌സഭയിൽ പാസാക്കി. എന്നാൽ, സെൻസസെടുത്ത് കഴിഞ്ഞ് 10 വർഷത്തിന് ശേഷം നടപ്പിലാക്കുന്ന സംവരണം നിങ്ങൾക്ക് എങ്ങനെ ആസ്വദിക്കാൻ കഴിയുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സ്ത്രീകൾക്ക് സംവരണം നൽകുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്‌പകൾ എഴുതിത്തള്ളുക : മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്‍റ് ഗ്യാരൻ്റി ആക്‌ടിന്‍റെ (എംഎൻആർഇജിഎ) ബജറ്റിന്‍റെ 24 വർഷത്തെ കണക്കെടുത്താണ് കോടീശ്വരന്മാർക്ക് കൈമാറിയ 16 ലക്ഷം കോടി രൂപയുടെ വാ/്‌പ മോദി എഴുതിത്തള്ളിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

"നരേന്ദ്ര മോദി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപ എഴുതിത്തള്ളിയിരുന്നു. എംഎൻആർഇജിഎയുടെ ഒരു വർഷത്തെ ബജറ്റ് 65,000 കോടി രൂപയാണ്. മോദി 24 വർഷത്തെ എംഎൻആർഇജിഎ പണം ശതകോടീശ്വരന്മാർക്ക് നൽകിയതിനാലാണ് അത് പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വായ്‌പകൾ എഴുതിത്തള്ളാൻ കഴിയുമെങ്കിൽ കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്‌പകളും എഴുതിത്തള്ളണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ALSO READ : ഭാരത് ജോഡോ ന്യായ് യാത്ര അവസാന ഘട്ടത്തിൽ; ഇന്ന് മഹാരാഷ്ട്രയിലെ നന്ദുർബാറിൽ പ്രവേശിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.