ETV Bharat / bharat

രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ ശോഭ കരന്ദലജെയുടെ പരാമർശം; പരസ്യ മാപ്പ് സർക്കാരിന് സ്വീകാര്യമാകുമോ എന്ന് ഹൈക്കോടതി - Madras HC in Rameswaram Cafe blast - MADRAS HC IN RAMESWARAM CAFE BLAST

രാമേശ്വരം കഫേ സ്‌ഫോടനത്തിൽ പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് എന്ന കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ പരാമർശത്തിൽ വാർത്ത സമ്മേളനം നടത്തി മാപ്പ് പറഞ്ഞാല്‍ സർക്കാരിന് സ്വീകാര്യമാകുമോ എന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു.

RAMESWARAM CAFE BLAST  SHOBA KARANDALAJE RAMESWARAM CAFE  രാമേശ്വരം കഫേ സ്‌ഫോടനം  ശോഭ കരന്ദലജെ മദ്രാസ് ഹൈക്കോടതി
Shoba Karandalaje (Right) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 27, 2024, 10:50 AM IST

ചെന്നൈ : രാമേശ്വരം കഫേ സ്‌ഫോടനത്തിൽ തമിഴ് ജനതയ്‌ക്കെതിരെ കേന്ദ്രമന്ത്രി ശോഭ കരന്ദലജെ നടത്തിയ പരാമർശത്തിൽ വാർത്ത സമ്മേളനം നടത്തി മാപ്പ് പറഞ്ഞാല്‍ സർക്കാരിന് സ്വീകാര്യമാകുമോ എന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികൾ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് എന്ന കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെയുടെ പ്രസ്‌താവനയിലാണ് പൊലീസ് കേസെടുത്തത്.

ഡിഎംകെ നൽകിയ പരാതിയിൽ ശോഭ കരന്ദലജെയ്‌ക്കെതിരെ 4 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദലജെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജസ്റ്റിസ് ജി ജയചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.

മറ്റൊരു ഉദ്ദേശവുമില്ലാതെ, മുമ്പ് ഉണ്ടായ രണ്ട് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശോഭ കരന്ദലജെ പരാമർശം നടത്തിയതെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ബെംഗളൂരുവിൽ ഫയൽ ചെയ്‌ത കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്‌തതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിൽ ക്ഷമാപണം നടത്തിയതായും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം മാപ്പ് പറയുന്ന വിഷയത്തിൽ സർക്കാരിന്‍റെ അഭിപ്രായം അറിയണമെന്ന് പൊലീസ് വകുപ്പിന് വേണ്ടി ഹാജരായ ചീഫ് അഡ്വ. പി എസ് രാമൻ കോടതിയെ അറിയിച്ചു. സർക്കാരിന്‍റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍വാദം ജൂലൈ 31-ന് കേൾക്കുമെന്ന് കോടതി അറിയിച്ചു.

Also Read : രാമേശ്വരം കഫേ സ്‌ഫോടന കേസ്; മുഖ്യ പ്രതിയും സൂത്രധാരനും പിടിയില്‍ - Rameshwaram Cafe Blast case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.