ETV Bharat / bharat

യുവാവിനെതിരെയുള്ള പരാതി നിയമത്തിൻ്റെ ദുരുപയോഗം: ബലാത്സംഗക്കേസ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി - MP HC Junks Rape Case - MP HC JUNKS RAPE CASE

കേസിൽ ഐപിസി സെക്ഷൻ 366 (ഒരു സ്ത്രീയെ വിവാഹത്തിന് പ്രേരിപ്പിക്കുന്നത്) പോലും യുവാവിനെതിരെ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

MP HC JUNKS RAPE CASE  MP HC RAPE CASE AFTER 10 YEARS  MADHYA PRADESH HIGH COURT  ബലാത്സംഗക്കേസ് റദ്ദാക്കി ഹൈക്കോടതി
Representational Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 8:05 AM IST

ജബൽപൂർ : യുവാവിനെതിരെ പെണ്‍സുഹൃത്ത് നൽകിയ ബലാത്സംഗക്കേസ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി. യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസാണ് കോടതി റദ്ദാക്കിയത്. വിദ്യാസമ്പന്നരായ ഇരുവരും സ്വന്തം ഇഷ്‌ടപ്രകാരം 10 വർഷത്തിലേറെ പ്രണയത്തിലായിരുന്നെന്നും ശാരീരികംബന്ധം പുലർത്തിയിരുന്നതായും കോടതി നിരീക്ഷിച്ചു.

യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞത്. അതിനാൽ ഹർജിക്കാരനെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ അർഥമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ പരാതിയിലും മൊഴിയിലും പറഞ്ഞിരിക്കുന്നത് പ്രകാരം കേസ് IPC സെക്ഷൻ 375 ബലാത്സംഗ കേസായി കണക്കാക്കാൻ കഴിയില്ല. ഇത് നിയമത്തിൻ്റെ ദുരുപയോഗം മാത്രമാണെന്നും കോടതി പറഞ്ഞു.

ഐപിസി സെക്ഷൻ 366 (ഒരു സ്ത്രീയെ വിവാഹത്തിന് പ്രേരിപ്പിക്കുന്നത്) പോലും യുവാവിനെതിരെ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ ഹർജിക്കാരനെതിരെ ചുമത്തിയ ഐപിസി സെക്ഷൻ 366 പ്രകാരമുള്ള കുറ്റവും റദ്ദാക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. 2021 നവംബറിലാണ് യുവാവിനെതിരെ ബലാത്സംഗ കുറ്റത്തിന് യുവതി പരാതി നൽകുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കത്‌നിയിലെ വനിത പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് തനിക്ക് അനുകൂല നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ ഉണ്ടായത്.

Also Read: 'നടിയുമായി ഉണ്ടായത് പരസ്‌പര സമ്മതപ്രകാരമുള്ള ബന്ധം' ; ബലാത്സംഗക്കേസില്‍ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.