ETV Bharat / bharat

പാര്‍ലമെന്‍റ് സമുച്ചയത്തിലെ പ്രതിമ മാറ്റല്‍ വിവാദം: ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സ്‌പീക്കര്‍ - Speaker On Relocation Of Statues - SPEAKER ON RELOCATION OF STATUES

പ്രതിമകളൊന്നും നീക്കം ചെയ്‌തിട്ടില്ല, മാറ്റി സ്ഥാപിച്ചു. ഇതിൽ രാഷ്‌ട്രീയം പറയേണ്ട കാര്യമില്ലെന്നും സ്‌പീക്കർ ഓം ബിർള.

STATUES IN PARLIAMENT COMPLEX  PRERNA STHAL ROW  ലോക്‌സഭാ സ്‌പീക്കർ  ഓം ബിർള
ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ ഞായറാഴ്‌ച പാർലമെൻ്റ് ഹൗസ് കോംപ്ലക്സിലെ പ്രേരണ സ്ഥലത്ത് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 10:53 PM IST

ന്യൂഡൽഹി: പാർലമെന്‍റ് സമുച്ചയത്തില്‍ സ്ഥാപിച്ചിരുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെയും ദേശീയ ചിഹ്നങ്ങളുടെയും പ്രതിമകൾ വിവിധ കക്ഷികളുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് പ്രേരണ സ്ഥലിലെ പുതിയ ചുറ്റുമതിലിലേക്ക് മാറ്റിയതെന്ന് ലോക്‌സഭ സ്‌പീക്കർ ഓം ബിർള.

ലാൻഡ്‌സ്‌കേപ്പിങ് അടക്കമുള്ള മോടിപിടിപ്പിക്കലിന്‍റെ ഭാഗമായാണ് പ്രതിമകൾ മാറ്റി സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമകൾ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് കാലാകാലങ്ങളിൽ വിവിധ കക്ഷികളുമായി ചർച്ചകൾ നടത്തിയിരുന്നതാണ്. അത്തരം തീരുമാനങ്ങൾ ലോക്‌സഭ സ്‌പീക്കറുടെ ഓഫീസിന്‍റെ പരിധിയിലാണ്. പ്രതിമകളൊന്നും നീക്കം ചെയ്‌തിട്ടില്ല, മാറ്റി സ്ഥാപിച്ചു. ഇതിൽ രാഷ്‌ട്രീയം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

"കാലാകാലങ്ങളിൽ, ഞാൻ ഈ വിഷയങ്ങൾ വിവിധ കക്ഷികളുമായി ചർച്ച ചെയ്യുന്നുണ്ട്. ഈ പ്രതിമകൾ ഒരിടത്ത് സ്ഥാപിക്കുന്നത് അവരുടെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ മികച്ച രീതിയിൽ പ്രചരിപ്പിക്കാൻ സഹായിക്കുമെന്ന് ആളുകൾ അഭിപ്രായപ്പെട്ടിരുന്നു." ബിർള പറഞ്ഞു.

നേരത്തെ പാർലമെന്‍റ് വളപ്പിലെ പ്രമുഖ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെയും ബി ആർ അംബേദ്‌ക്കറുടെയും പ്രതിമകൾ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷ നേതാക്കൾ ഒത്തുകൂടിയ സ്ഥലങ്ങളായിരുന്നു. മഹാത്മാഗാന്ധിയുടെയും ഡോ. ​​അംബേദ്‌ക്കറുടെയും പ്രതിമകൾ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ എംപിമാർക്ക് സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധം നടത്താൻ കഴിയുന്ന ഒരു പ്രധാന സ്ഥലത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഈ സ്ഥലം മാറ്റം എന്ന മഹത്തായ പേര് നൽകി ചെയ്‌തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

സ്‌പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അശ്വിനി വൈഷ്‌ണവ്, അർജുൻ റാം മേഘ്‌വാൾ, എൽ മുരുകൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻഖർ ഞായറാഴ്‌ച പ്രേരണ സ്ഥലം ഉദ്ഘാടനം ചെയ്‌തു. ലോക്‌സഭാംഗം ജഗദാംബിക പാൽ, രാജ്യസഭാംഗം രാകേഷ് സിൻഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പഴയ പാർലമെന്‍റ് മന്ദിരത്തിനും പാർലമെന്‍റ് ലൈബ്രറി മന്ദിരത്തിനും ഇടയിലുള്ള പുൽത്തകിടിയിൽ സ്ഥിതി ചെയ്യുന്ന പ്രേരണ സ്ഥലം വർഷം മുഴുവനും സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്നും രാഷ്‌ട്ര നിർമ്മാണത്തിന് നേതാക്കളുടെ സംഭാവനകളെ ആദരിക്കുന്നതിനായി അനുസ്‌മരണ ദിനങ്ങൾ സംഘടിപ്പിക്കുമെന്നും ബിർള പറഞ്ഞു. ബി ആർ അംബേദ്‌കർ, മഹാത്മാഗാന്ധി, മഹാത്മാ ജ്യോതിബ ഫൂലെ, ഛത്രപതി ശിവജി, മഹാറാണാ പ്രതാപ്, ഹേമു കലാനി, മഹാത്മാ ബസവേശ്വര, കിറ്റൂർ റാണി ചന്നമ്മ, മോത്തിലാൽ നെഹ്‌റു, മഹാരാജ് രഞ്ജിത് സിങ്, ദുർഗ മല്ല, ബിർസ മുണ്ട, രാജർഷി ഛത്രപതി ഷാഹു മഹാരാജ്, ചൗധരി ദേവി ലാൽ തുടങ്ങിയവരുടെ പ്രതിമകളാണ് പാർലമെന്‍റ് സമുച്ചയത്തിലെ പുറം പുൽത്തകിടിയിൽ സ്ഥാപിച്ചിരിക്കുന്നത്.

"ഈ മഹത്തായ ഇന്ത്യക്കാരുടെ ജീവിത കഥകളും സന്ദേശങ്ങളും പുതിയ സാങ്കേതികവിദ്യയിലൂടെ സന്ദർശകർക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്." ലോക്‌സഭ സ്‌പീക്കർ പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണ വേളയിൽ മഹാത്മാഗാന്ധി, മോത്തിലാൽ നെഹ്‌റു, ചൗധരി ദേവി ലാൽ എന്നിവരുടെ പ്രതിമകൾ സമുച്ചയത്തിനുള്ളിലെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതായും ബിർള പറഞ്ഞു.

പ്രേരണ സ്ഥലത്തെ പ്രതിമകൾക്ക് ചുറ്റും പുൽത്തകിടികളും പൂന്തോട്ടങ്ങളും സ്ഥാപിച്ചിട്ടുണ്ട്, സന്ദർശകർക്ക് എളുപ്പത്തിൽ ആദരവ് അർപ്പിക്കാൻ അനുവദിക്കുകയും ക്യുആർ കോഡുകൾ ഉപയോഗിച്ച് വിവരങ്ങൾ അറിയാനുമാകുമെന്നും ബിർള പറഞ്ഞു.

മുഴുവൻ പാർലമെന്‍റ് സമുച്ചയത്തിന്‍റെയും സുരക്ഷ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഉത്തരവാദിത്തം ഒരു ഏജൻസിയിൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്‌തതെന്ന് ബിർള പറഞ്ഞു. നേരത്തെ, പാർലമെന്‍റ് സെക്യൂരിറ്റി സർവീസ്, ഡൽഹി പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് എന്നിവർക്കായിരുന്നു പാർലമെന്‍റ് സമുച്ചയത്തിന്‍റെ സുരക്ഷയുടെ ചുമതലയെന്നും ചുമതലകളിൽ ചില ഓവർലാപ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് സുരക്ഷ സംവിധാനങ്ങൾ മറ്റ് സ്ഥലങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്‌തമായതിനാൽ പാർലമെന്‍റംഗങ്ങളുമായി ഇടപെടുന്നതിന് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നുണ്ടെന്നും സ്‌പീക്കർ കൂട്ടിച്ചേര്‍ത്തു.

Also Read: പാർലമെന്‍റ് വളപ്പിനുള്ളിലെ ഗാന്ധി പ്രതിമയുൾപ്പെടെ മാറ്റി; അപലപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.