ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളില്‍ പ്രഖ്യാപനം - ബിജെപി സ്ഥാനാര്‍ഥി പട്ടിക

50 ശതമാനം സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ മാര്‍ച്ച് 10ന് മുന്‍പ് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

ലോക്‌സഭാ തെരഞ്ഞെടുപ്പ്  bjp Candidates List Of Lok Sabha  First List Of Lok Sabha Candidates  ബിജെപി സ്ഥാനാര്‍ഥി പട്ടിക  Lok Sabha Polls 2024
PM Modi Chairs BJP Poll Body To Finalise First List Of Lok Sabha Candidates
author img

By ETV Bharat Kerala Team

Published : Mar 1, 2024, 1:42 PM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ (ഫെബ്രുവരി) രാത്രി ഡല്‍ഹിയിലാണ് ചേര്‍ന്നത്.

പുലര്‍ച്ചെ വരെ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി. നദ്ദ എന്നിവര്‍ പങ്കെടുത്തു. കൂടാതെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡൻ്റുമാർ, ചുമതലയുള്ളവർ, സഹഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു (BJP Candidates List Of Lok Sabha Election 2024).

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേൽ, മധ്യപ്രദേശിലെ മോഹൻ യാദവ്, ഛത്തീസ്‌ഗഡിലെ വിഷ്‌ണു ദേവ് സായ്, ഉത്തരാഖണ്ഡിലെ പുഷ്‌കർ സിംഗ് ധാമി, ഗോവയുടെ പ്രമോദ് സാവന്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിനായി ബിജെപി ആസ്ഥാനത്ത് എത്തിയവരിൽ ഉൾപ്പെടുന്നു.

കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. കെ. സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു.

തെലങ്കാനയിൽ നിന്നുള്ള ചില സ്ഥാനാർഥികളുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിലെ മൂന്ന് എംപിമാരായ ജി കിഷൻ റെഡ്ഡി, ബന്ദി സഞ്ജയ് കുമാർ, അരവിന്ദ് ധർമ്മപുരി എന്നിവർക്ക് വീണ്ടും അവസരം ലഭിച്ചേക്കും. യോഗത്തില്‍ സ്ഥാനാർഥികളുടെ പേരുകൾ സംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തി.

ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, കേരളം, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ബിജെപി നേതാക്കളുമായും സ്ഥാനാർഥികളുടെ പേരുകൾ സംബന്ധിച്ച ചർച്ചകൾ നടന്നു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ദിബ്രുഗഡിൽ മത്സരിക്കും. സംസ്ഥാന മന്ത്രി രാമേശ്വർ തേലിയെ രാജ്യസഭയിലേക്ക് അയക്കും. ജമ്മുവിലെ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെക്കുറിച്ചുള്ള ചർച്ചകളും നടന്നു, അതേസമയം കശ്‌മീരിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്ത യോഗത്തിൽ നടക്കുമെന്നാണ് വിവരം.

പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനം ഇപ്പോള്‍ പരിഗണനയിലില്ല. പഞ്ചാബില്‍ അകാലിദള്‍, ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി, ജനസേന, തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എന്നിവരുമായി സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ചയുടെ ഭാഗമാകാതിരുന്നത്. ഡൽഹിയിൽ രണ്ടോ മൂന്നോ സീറ്റുകളിലേ സ്ഥാനാര്‍ഥിക്കായുള്ള ചർച്ചകൾ നടന്നെങ്കിലും മറ്റൊരു യോഗം കൂടെ നടത്തിയ ശേഷമാകും തീരുമാനം. ഗോവയിൽ ഒരു സീറ്റിൽ സ്ഥാനാർഥിയെ നിശ്ചയിച്ചു.

ഓരോ മണ്ഡലങ്ങളിലും ആദ്യ മൂന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള ഷോര്‍ട്ട്‌ലിസ്റ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് 10 ന് മുമ്പ് 50 ശതമാനത്തിലേറെ ലോക്‌സഭ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 2019ലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്‌ചകള്‍ക്ക് മുമ്പ് ബിജെപി 164 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.