ETV Bharat / bharat

വിജയത്തിന് തിളക്കം കുറഞ്ഞു; വാരണാസിയില്‍ വീണ്ടും മോദി - VARANASI CONSTITUENCY

author img

By ETV Bharat Kerala Team

Published : Jun 4, 2024, 11:20 AM IST

Updated : Jun 4, 2024, 5:55 PM IST

2014 നും 2019നും മോദിയ്‌ക്കതിരെ മത്സരിച്ച അജയ്‌ റായ്‌ ആദ്യ റൗണ്ടില്‍ 5000-ത്തോളം വോട്ടുകള്‍ക്ക് മുന്നിലെത്തിയിരുന്നു.

NARENDRA MODI  ELECTION RESULTS 2024  തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION RESULT 2024
Lok Sabha Election Result 2024 Varanasi Lok Sabha Constituency (ETV Bharat)

വാരണാസി (ഉത്തർ പ്രദേശ് ) : പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ലോക്‌സഭ മണ്ഡലത്തിൽ വോട്ടണ്ണെല്‍ പൂർത്തിയായി. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന്‍റെ അജയ്‌ റായ്‌ ലീഡ് തുടർന്നുവെങ്കിലും 15,2355-വോട്ടിന് നരേന്ദ്ര മോദി ജയിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ രണ്ട് തവണയും വാരണാസിയിലെ യുപിഎ സ്ഥാനാർഥി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ അജയ്‌ റായ്‌ തന്നെയാണ്. 2014-ലെയും 2019-ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലം നേടിയത് മികച്ച ഭൂരിപക്ഷത്തോടെയാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 6,74,664 വോട്ടുകൾക്ക് മോദി വിജയം നേടിയത്.

സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാഥവ്, കോൺഗ്രസിന്‍റെ അജയ് റായി എന്നിവരെ മറികടന്നാണ് മോദി രണ്ടാം വരവറിയിച്ചത്. 2014 ൽ ആം ആദ്‌മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാളായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന എതിരാളി. 2014-ൽ 581022 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

Last Updated : Jun 4, 2024, 5:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.