ETV Bharat / bharat

ധാന്യങ്ങളുടെ റാണിക്ക് ഡോക്‌ടറേറ്റ് നല്‍കി ആദരം; റായ്‌മതി ഘെയൂരിയ്ക്ക് ഡോക്‌ടറേറ്റ് സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു - RAIMATI HONOURED WITH DOCTORATE

ഒഡിഷയുടെ ധാന്യ പാരമ്പര്യത്തെ സംരക്ഷിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞ് വച്ച റായ്‌മതി ഘെയൂരിയ ഏറെ വൈകാരികമായാണ് ഡോക്‌ടറേറ്റ് ഏറ്റുവാങ്ങിയത്.

Grain Guardian  Raimati Gheuria  Queen of Millets  OUAT convocation
Raimati Gheuria Honoured With Doctorate By President Murmu (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 5, 2024, 7:49 PM IST

കൊരാപത്/ഭുവനേശ്വര്‍: റായ്‌മതി ഘെയൂരിയ എന്ന ഒഡിഷയിലെ നൗഗുഡ ഗ്രാമത്തിലെ ആദിവാസി കര്‍ഷക ഡോക്‌ടറേറ്റ് ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് ചുവട് വയ്ക്കുമ്പോള്‍ അവള്‍ക്ക് ചുറ്റുമുയര്‍ന്ന കരഘോഷങ്ങള്‍ അവര്‍ക്ക് മാത്രമുള്ളതായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ സമ്പന്നമായ ധാന്യ സംസ്‌കൃതിയെ സംരക്ഷിക്കാനായി അവര്‍ വിതയ്ക്കുകയും കൊയ്യുകയും ചെയ്‌ത ഓരോ ധാന്യമണികള്‍ക്കും വേണ്ടിയുള്ളത് കൂടിയായിരുന്നു. കൊരാപതിലെ മലനിരകളില്‍ നിന്ന് ഒയുഎടിയുടെ ബിരുദദാന ചടങ്ങ് വരെയുള്ള റായ്‌മതിയുടെ യാത്ര പാരമ്പര്യത്തില്‍ നിന്ന് നൂതനതയിലേക്കുള്ള ഒരു മാറ്റത്തിനായി സമര്‍പ്പിച്ച ഒരു യാത്ര കൂടിയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒഡിഷയുടെ ധാന്യ ദൗത്യത്തിന്‍റെ ചരിത്ര നിമിഷം കൂടി ആയിരുന്നു അത്. ധാന്യങ്ങളുടെ റാണിയെന്ന് അവളുടെ സമൂഹത്തില്‍ വിളിക്കപ്പെടുന്ന റായ്‌മതിക്ക് മാത്രമുള്ള അംഗീകാരമായിരുന്നില്ല ആ ഡോക്‌ടറേറ്റ്, മറിച്ച് പതിറ്റാണ്ടുകളായി പരമ്പരാഗത ധാന്യങ്ങള്‍ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ശ്രമങ്ങള്‍ക്കു കൂടിയുള്ള അംഗീകാരമായി. മേഖലയിലെ സുസ്ഥിര കൃഷിയുടെ നട്ടെല്ലായാണ് റായ്‌മതി ധാന്യങ്ങളെ കരുതുന്നത്.

Grain Guardian  Raimati Gheuria  Queen of Millets  OUAT convocation
Raimati Gheuria Honoured With Doctorate By President Murmu (ETV Bharat)

കുന്ദൂര ബലോക്കില്‍ നിന്നുള്ള റായ്‌മതിയുടെ യാത്ര ആരംഭിച്ചത് കോരപതിലെ ഫലഭൂയിഷ്‌ഠവും എന്നാല്‍ വെല്ലുവിളികള്‍ നിറഞ്ഞതുമായ ഭൂമികയില്‍ നിന്നുമായിരുന്നു. ജൈവവൈവിധ്യങ്ങളാലും തദ്ദേശീയ കാര്‍ഷികമാര്‍ഗങ്ങളിലൂടെയും ശ്രദ്ധ നേടിയ ജില്ല കൂടിയാണിത്. ആധുനിക കൃഷിരീതികള്‍ മൂലം വെല്ലുവിളികള്‍ നേരിടുന്ന തങ്ങളുടെ പരമ്പരാഗത അരിയെയും മറ്റ് ധാന്യങ്ങളെയും സംരക്ഷിക്കാനായി തങ്ങളുടെ മുന്‍തലമുറയുടെ കാര്‍ഷിക രീതികളെ അവര്‍ മുറുകെപ്പിടിക്കുകയായിരുന്നു.

ഇന്ന് 72 പരമ്പരാഗത നെല്‍വിത്തിനങ്ങളെയും മറ്റ് മുപ്പതു തരം ധാന്യങ്ങളെയും സംരക്ഷിച്ചുകൊണ്ട് കര്‍ഷകയായും പരിശീലകയായും നേതാവായും അവള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കൊറാപതിന്‍റെ ബതി മാണ്ട്യ, മാമി മാണ്ട്യ എന്നീ ഇനങ്ങളടക്കമാണ് ഇവര്‍ സംരക്ഷിക്കുന്നത്. ഇവ പോഷകപ്രദമാണെന്നത് മാത്രമല്ല ഇതിന്‍റെ പ്രത്യേകത, മറിച്ച് കാലാവസ്ഥ വ്യതിയാനത്തോട് ഇവ നിസംഗത പുലര്‍ത്തുന്നുവെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

  • വനിതാ കര്‍ഷകര്‍ക്ക് മാതൃക

സ്വന്തം വയലേലകള്‍ക്കും അപ്പുറത്തേക്കാണ് റായ്‌മതിയുടെ സംഭാവനകള്‍. ബാമണ്ടായ് കര്‍ഷക ഉത്പാദന കമ്പനി ലിമിറ്റഡിന് നേതൃത്വം നല്‍കുന്ന ഇവര്‍ നൗഗുഡയില്‍ ഒരു എഫ്‌പിഒ തുടങ്ങുകയും ചെയ്‌തു. ജൈവ വളങ്ങളുടെയും ജൈവ കീടനാശിനികളുടെയും ധാന്യങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും കേന്ദ്രം കൂടിയായി മാറിയിരിക്കുന്നു ഈ എഫ്‌പിഒ. ഇവരുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ നൂറ് കണക്കിന് കര്‍ഷകര്‍ പ്രത്യേകിച്ച് സ്‌ത്രീകള്‍ ശാക്തീകരിക്കപ്പെടുകയും ജൈവകൃഷിയിലേക്ക് ചുവട് മാറുകയും ചെയ്‌തു. ഇവരുടെ ഉത്പന്നങ്ങള്‍ കാര്യക്ഷമമായി വിറ്റഴിക്കുന്നു.

GRAIN GUARDIAN  RAIMATI GHEURIA  QUEEN OF MILLETS  OUAT CONVOCATION
Dr Raimati Gheuria (ETV Bharat)

സ്വന്തം ഗ്രാമത്തില്‍ ഒരു കാര്‍ഷിക വിദ്യാലയം തുടങ്ങാനായി എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം. ഇവരുടെ കുടുംബം സമ്മാനിച്ച ഭൂമിയില്‍ 2012ലാണ് വിദ്യാലയം തുടങ്ങിയത്. വൈജ്ഞാനിക കൈമാറ്റത്തിന്‍റെ കേന്ദ്രമായി ഈ വിദ്യാലയം നിലകൊള്ളുന്നു. പ്രാദേശിക ജനിതക വിഭവങ്ങളുടെ സംരക്ഷണത്തിന്‍റെയും സുസ്ഥിര കൃഷി രീതികളുടെയും പ്രാധാന്യത്തെക്കുറിച്ചും ഈ വിദ്യാലയം കര്‍ഷകരെ പഠിപ്പിക്കുന്നു.

  • അംഗീകാരവും ആഗോള സ്വാധീനവും

റായ്‌മതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. 2012ല്‍ ജീനം സേവര്‍ കമ്യൂണിറ്റി പുരസ്‌കാരം ലഭിച്ച സംഘത്തിന്‍റെ ഭാഗമായിരുന്നു അവര്‍. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിന്‍റേത് അടക്കമുള്ളവയുടെ പിന്തുണ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. ജൈവധാന്യ കൃഷിയോടുള്ള റായ്‌മതിയുടെ അര്‍പ്പണമനോഭാവം പരിഗണിച്ച് പരമ്പരാഗത കൃഷി രീതികളുടെ ആഗോള അംബാസിഡറായി സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മേധാവി പ്രശാന്ത് പരിദ അവരെ തെരഞ്ഞെടുത്തു.

രാജ്യാന്തര വേദികളിലും റായ്‌മതിയുടെ ശബ്‌ദം മുഴങ്ങി. ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ കോര്‍പത്തിലെ പരമ്പരാഗത ധാന്യ വൈവിധ്യങ്ങളെക്കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകള്‍ അവര്‍ അവതരിപ്പിച്ചു. അവരുടെ അറിവും അനുഭവസമ്പത്തും ലോകമെമ്പാടുമുള്ള ധാന്യ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ പൊന്‍നാളം പകര്‍ന്നു. പ്രത്യേകിച്ച് 2023 നെ ഐക്യരാഷ്‌ട്രസഭ രാജ്യാന്തര ധാന്യ വര്‍ഷമായി പ്രഖ്യാപിച്ചതോടെ.

ലോകം ധാന്യത്തെ ആഘോഷിക്കുമ്പോള്‍ പരമ്പരാഗത അറിവുകളിലൂടെ ഭാവിയുടെ സുസ്ഥിര കൃഷിയെ റായ്‌മതി പരുവപ്പെടുത്തുന്നുവെന്നാണ് അഭിമാനത്തോടെ കൃഷി ഓഫീസര്‍ തപസ് ചന്ദ്ര റായ് തന്‍റെ സന്തോഷം പങ്കിട്ടത്. കൊരാപതിലെ റാഗി രാജ്യാന്തര വേദിയില്‍ സ്വന്തം ഇടം കണ്ടെത്തിയതിന് പിന്നില്‍ റായ്‌മതിയുടെ പരിശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  • ഇതിഹാസ പുരുഷന്‍മാരുടെ പാതയില്‍

കൊരാപതിലെ മറ്റൊരു ശ്രദ്ധേയ വ്യക്തിത്വം പദ്മശ്രീ കമല പൂജാരിയുടേതിന് സമാനമാണ് റായ്‌മതിയുെട യാത്രയും. പരമ്പരാഗത അറിയുടെ സംരക്ഷണത്തിലൂടെയാണ് ഇവര്‍ രാജ്യാന്തര ശ്രദ്ധ നേടിയത്. കമലയെ പോലെ റായ്‌മതിയും സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നു. കൊരാപത്തിന്‍റെ കാര്‍ഷിക പാരമ്പര്യത്തിന്‍റെ മഹത്വം ആഗോളതലത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

ധാന്യങ്ങളെ സംരക്ഷിക്കാനുള്ള ഒഡിഷ സര്‍ക്കാരിന്‍റെ ധാന്യ ദൗത്യത്തില്‍ റായ്‌മതിയുടെ ധാന്യ സംരക്ഷണ പ്രവൃത്തികള്‍ മികച്ച സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. പരമ്പരാഗത ധാന്യങ്ങളെ വീണ്ടെടുക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമമാണ് ഈ പദ്ധതി. റായ്‌മതിയുടെ ജീവിത പോരാട്ടത്തിന്‍റെ പ്രതിഫലനം തന്നെയായി ഈ പരിപാടി. പോഷകാഹാരക്കുറവ് പരിഹരിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ധാന്യങ്ങള്‍ വഹിക്കുന്ന പങ്ക് അവര്‍ ഊന്നിപ്പറയുന്നു.

  • വൈകാരിക നാഴികകല്ല്

റായ്‌മതിയെ സംബന്ധിച്ചിടത്തോളം ഡോക്‌ടറേറ്റ് ഏറ്റുവാങ്ങല്‍ വേള ഏറെ വൈകാരികമായിരുന്നു. വരും തലമുറകള്‍ക്ക് വേണ്ടി താന്‍ ചെയ്തൊരു പ്രവൃത്തി ഒരു ദിവസം തന്നെ ഇങ്ങനെയൊരു വേദിയില്‍ കൊണ്ടു വന്ന് നിറുത്തുമെന്ന് താന്‍ സങ്കല്‍പ്പിച്ചിട്ടേയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് തനിക്ക് മാത്രമുള്ള ആദരമല്ല. ഇത് കൊരപത്തിലെ ഓരോ മണല്‍ത്തരിക്കും തങ്ങളുടെ പാരമ്പര്യത്തിന്‍റെ കരുത്തില്‍ വിശ്വസിക്കുന്ന ഇവിടുത്തെ ഓരോ കര്‍ഷകനും ഉള്ള അംഗീകാരമാണെന്നും നിറകണ്ണുകളോടെ അവര്‍ പറഞ്ഞു.

അവരുടെ കഥ നിര്‍മമതയുടെയും നേതൃത്വത്തിന്‍റെയും കര്‍ഷകനും മണ്ണും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്‍റേതുമാണ്. ഭൂതകാലത്തിന്‍റെ പാണ്ഡിത്യത്തിലേക്ക് വേരാഴ്‌ത്തുന്ന സുസ്ഥിര ഭാവിയുടെ വാഗ്‌ദാനമാണ് റായ്‌മതിയ്ക്കുള്ള ഡോക്‌ടറേറ്റ് പ്രതീകവത്ക്കരിക്കുന്നത്.

  • രാഷ്‌ട്രപതിയുടെ വാക്കുകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭാവിയുടെ വാഗ്‌ദാനമാണ് ഈ ബിരുദദാന ചടങ്ങെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. യഥാര്‍ത്ഥ ലോകക്രമത്തില്‍ കുട്ടികള്‍ക്ക് ധാരാളം പരീക്ഷകളിലൂടെ കടന്ന് പോകേണ്ടി വരുന്നു. നിങ്ങള്‍ ആര്‍ദജ്ജിക്കുന്ന അറിവിന്‍റെയും നൈപുണിയുടെയും കൃത്യമായ ഉപയോഗം ദേശസൃഷ്‌ടിക്ക് മികച്ച സംഭാവനകള്‍ നല്‍കും. 2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തിന് നൂതന ആശയങ്ങളിലൂടെയും പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും മികച്ച സംഭാവന നല്‍കണമെന്നും അവര്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്‌തു.

ധാന്യങ്ങള്‍ക്കും ഭക്ഷ്യവസ്‌തുക്കള്‍ക്കുമായി മറ്റ് രാജ്യങ്ങളെ ആശ്രയിച്ചവരാണ് നാം. ഇന്ന് ഭക്ഷ്യ ധാന്യങ്ങളും കാര്‍ഷികോത്പന്നങ്ങളും നാം കയറ്റി അയക്കുന്നു. കാര്‍ഷിക ശാസ്‌ത്രജ്ഞരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയും രാജ്യത്തെ കര്‍ഷകരുടെ അക്ഷീണ പരിശ്രമത്തിലൂടെയുമാണ് നമുക്ക് ഇത് സാധ്യമായത്.

കൃഷിയും കര്‍ഷകരും വികസിച്ചില്ലെങ്കില്‍ രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വികസനം സാധ്യമാകില്ല. കൃഷിയുടെയും മത്സ്യസമ്പത്തിന്‍റെയും കന്നുകാലികളുടെയും വികസനത്തിലൂടെ നമ്മുടെ സമ്പദ്ഘടനയെ കരുത്തുറ്റതാക്കാനാകും. കാര്‍ഷിക മേഖല പുതിയ പുതിയ വെല്ലുവിളികള്‍ നേരിടുന്നു. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാനത്തിന്‍റെ തിരിച്ചടികള്‍, പ്രതിശീര്‍ഷ കാര്‍ഷിക വിളകളുടെ കുറവ്, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, തുടങ്ങിയവ അതില്‍ ചിലതാണ്. അവയെ നേരിടാന്‍ നമ്മുടെ ശാസ്‌ത്രജ്ഞര്‍ പുത്തന്‍ സാങ്കേതികതകള്‍ കാലാനുസൃതമായി വികസിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന് നാം ഊന്നല്‍ നല്‍കണം. മണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വെള്ളവും മണ്ണും സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങളുടെ മികച്ച ഉപഭോഗത്തിനും നാം ശ്രദ്ധ ചെലുത്തണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.

Also Read: കടൽ കടന്ന് കാസർകോടന്‍ തേൻ മധുരം; മുന്നാടിൻ്റെ രുചി ഖത്തറില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.