ETV Bharat / bharat

വര്‍ണ വൈവിധ്യം വിതറി ടുലിപ് പൂക്കള്‍; കാശ്‌മീരിലെ ടുലിപ് ഗാർഡൻ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു - Tulip Garden of Kashmir - TULIP GARDEN OF KASHMIR

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡന്‍ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇവിടെ കാഴ്‌ച വിരുന്നൊരുക്കുന്നത് 1.7 ദശലക്ഷം ടുലിപ് പുഷ്‌പങ്ങള്‍.

TULIP GARDEN  KASHMIR TOUSIST SPOT  TULIP GARDEN OPENED  KASHMIR TOURISM
Kashmir's famous Tulip Garden Opened For Visitors
author img

By ETV Bharat Kerala Team

Published : Mar 23, 2024, 9:19 PM IST

ശ്രീനഗർ: സബർവാൻ പർവതനിരകളുടെയും ദാൽ തടാകത്തിന്‍റെയും മനംകുളിര്‍പ്പിക്കുന്ന പശ്ചാത്തലത്തിൽ വര്‍ണ്ണ-സുഗന്ധ വശ്യതകൊണ്ട് കാഴ്‌ചക്കാര്‍ക്ക് വിരുന്നൊരുക്കുന്ന കാശ്‌മീരിലെ പ്രശസ്‌തമായ ടുലിപ് ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനാണ് കാശ്‌മീരിലേത്.

നിറങ്ങള്‍ കൊണ്ടും ആകൃതികൊണ്ടും വൈവിധ്യം തീര്‍ക്കുന്ന 1.7 ദശലക്ഷം ടുലിപുകളാണ് ഇവിടെയുള്ളത്. പൂന്തോട്ടത്തിന്‍റെ സൗന്ദര്യം ഇരട്ടിയാക്കാന്‍ അഞ്ച് പുതിയ ഇനം ടുലിപ് പൂക്കൾ കൂടെ അവതരിപ്പിച്ചതായി പൂന്തോട്ടത്തിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷത്തെ പ്രദർശനം വളരെ ഗംഭീരമായിരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി.

വസന്തത്തിന്‍റെ വരവറയിക്കുന്ന ടുലിപ് പൂക്കള്‍ പൂത്തുലഞ്ഞത് കാണാന്‍ നിരവധി സഞ്ചാരികളാണ് ഉദ്‌ഘാടന ദിനം തന്നെ പൂന്തോട്ടത്തിലെത്തിയത്. വരും ദിവസങ്ങളിൽ ടുലിപ് പൂക്കൾ അതിന്‍റെ മികച്ച പ്രൗഢിയിലെത്തും. അത് പൂന്തോട്ടം കാണാനെത്തുന്നവർക്ക് അവിസ്‌മരണീയമായ അനുഭവമാകും പ്രദാനം ചെയ്യുക.

ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി അവലോകന യോഗത്തിന് നേതൃത്വം നൽകി. ഫ്ലോറികൾച്ചർ ഡയറക്‌ടർ, ശ്രീനഗർ ട്രാഫിക് എസ്എസ്‌പി, എസ്എംസി ജോയന്‍റ് കമ്മീഷണർ, ടൂറിസം വകുപ്പ്, ശ്രീനഗർ സ്‌മാർട്ട് സിറ്റി ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്‍റെ ഗ്രാൻഡ് ഓപ്പണിങ് സാധ്യമാക്കിയത്.

ആഭ്യന്തര, അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കശ്‌മീരിലെ ടുലിപ് ഗാർഡൻ, പ്രദേശത്തിന്‍റെ പ്രകൃതി സൗന്ദര്യത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം കാശ്‌മീരിന്‍റെ വിനോദ സഞ്ചാരത്തിന് പുതിയ പ്രതീക്ഷ നല്‍കുന്ന കേന്ദ്രം കൂടിയാണ്.

Also Read:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.