റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്‌പൂരിൽ പരിശീലന വിമാനം തകർന്നു വീണു. ജംഷഡ്‌പൂരിലെ സൊനാരി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ക്രാഷ് ലാൻഡ് ചെയ്‌ത് പൂർണമായും തകർന്നത്. ഇന്ന് (ഓഗസ്‌റ്റ് 20) രാവിലെ 11 മണിക്ക് പുറപ്പെട്ട വിമാനം പറന്നുയർന്ന ഉടൻ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടിരുന്നതായി അധികൃതർ പറഞ്ഞു.
വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നെന്നും, അവർ എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം ജിജിക പഞ്ചായത്തിലെ ബറുബേരയിൽ നിന്ന് വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായും അവര്‍ വ്യക്തമാക്കി
കാണാതായ പൈലറ്റുമാർക്കായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിൽ ഊർജിതമാക്കി. ജംഷഡ്‌പൂർ, സറൈകേല എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും തെരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ക്രാഷ് ലാൻഡിങ്ങിനിടെ പൈലറ്റുമാർ പുറത്തേക്ക് ചാടിയതാകാമെന്നാണ് കരുതുന്നത്. അവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Also Read: പറന്നുയര്‍ന്ന ദുരന്തം; ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു, 61 യാത്രക്കാര്‍ കൊല്ലപ്പെട്ടു - വീഡിയോ