റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഹേമന്ത് സോറൻ്റെ ഭാര്യ കൽപന ജെഎംഎം സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കും. സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം മേയ് 20ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഗണ്ഡേ നിയമസഭ സീറ്റിൽ നിന്നാണ് കൽപന മത്സരിക്കുക.
കൽപന സോറൻ ഇന്ന് നിമനിർദേശ പത്രിക സമർപ്പിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറനും ഭാര്യ സഹോദരൻ ബസന്ത് സോറനും ഒപ്പമുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ ജയിലിൽ കഴിയുന്നതിനിടെയാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൽപന സോറൻ രംഗത്തിറങ്ങുന്നത്. എംടെക്കുകാരിയായ കൽപന എംബിഎ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്‌തത്.
Also Read: സുനിത കെജ്‌രിവാളിനെ സന്ദര്‍ശിച്ച് ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന