ഗുരുഗ്രാം : ഇന്ത്യൻ നാഷണൽ ലോക്‌ദൾ (INLD) നേതാവ് നഫെ സിങ് റാത്തിയുടെ കൊലപാതകത്തിൽ പ്രതിപക്ഷത്തെ ആഞ്ഞടിച്ച് ഭാരതീയ ജനത പാർട്ടി മുഖ്യ വക്താവ് ജവഹർ യാദവ്. ഒരാളുടെ മരണത്തിൽ പാർട്ടികൾ രാഷ്‌ട്രീയം പ്രയോഗിക്കരുതെന്നും പ്രതികളെ എത്രയും വേഗം കണ്ടുപിടിക്കാനുളള ശ്രമങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന ഇന്ത്യൻ നാഷണൽ ലോക്‌ദളിന്‍റെ അധ്യക്ഷനായ നഫെ സിങ് റാത്തിയെ ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഭാദുർഗഡിലെ റെയിൽവേ ക്രോസിനു സമീപം ഞായറാഴ്‌ച ചില അജ്ഞാത അക്രമികൾ ചേർന്ന് വെടിവച്ചു കാലപ്പെടുത്തിയെന്ന് ജവഹർ യാദവ് പറഞ്ഞു. ഗവൺമെന്‍റ് ഈ വിഷയത്തിന്‍റെ ഗൗരവം മനസിലാക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരുടേയെങ്കിലും മരണത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കരുത്. പ്രതികളെ എത്രയും വേഗം പിടികൂടാനുളള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. പൊലീസ് അവരുടെ ജോലി ചെയ്യുന്നുണ്ട്. ഈ വിഷയത്തിന്‍റെ ഗൗരവം തങ്ങൾ മനസിലാക്കുന്നു. എസ്‌ടിഎഫ് അന്വേഷണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകും.
ഇത്തരം സന്ദർഭങ്ങളിൽ രാഷ്‌ട്രീയം ചെയ്യുന്നതിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിട്ടുനിൽക്കുന്നില്ലെന്നും നഫേ സിങ് റാത്തിന് സുരക്ഷ വേണമെന്ന ആവശ്യത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്‌ക്കെതിരെ യാദവ് ആഞ്ഞടിക്കുകയും ഹരിയാനയിൽ തന്നെ ആരും ഗൗരവമായി ഈ വിഷയം എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാനയിൽ രൺദീപ് സുർജേവാല ചെയ്യുന്നത് പ്രസ്‌താവനകൾ മാത്രമാണ്. ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല. ദീപേന്ദർ ഹൂഡയുടെയോ രൺദീപ് സുർജേവാലയുടെയോ കാലത്ത് നടന്ന കൊലപാതകങ്ങളുടെ എണ്ണം നോക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികളെ പിടികൂടി ശിക്ഷിക്കുമെന്ന് ഉറപ്പുനൽകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹരിയാന ഇന്ത്യൻ നാഷണൽ ലോക്‌ദളിന്‍റെ നേതാവായ നഫെ സിങ് റാത്തിയുടെ കൊലപാതകത്തിൽ ഉടൻ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ടിഎഫും രംഗത്തിറങ്ങിയിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്ന് അനിൽ വിജ് എഎൻഐയോട് വ്യക്തമാക്കി.
Also Read: ഹരിയാനയില്‍ ഐഎൻഎല്‍ഡി അധ്യക്ഷനെ വെടിവച്ചു കൊന്നു; സുരക്ഷ ശക്തമാക്കി പൊലീസ്
ഹരിയാനയിൽ ക്രമസമാധാനം തകര്‍ന്നു. ജജ്ജാറിൽ നിന്ന് തങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഹരിയാന ഐഎൻഎൽഡി പ്രസിഡന്‍റ് നഫെ സിങും കൂട്ടാളികളും വെടിയേറ്റ് മരിച്ചു. ഈ സംസ്ഥാനത്ത് ആരും സുരക്ഷിതരല്ല. ബിസിനസുകാരെ വെടിവച്ചു കൊല്ലുന്നു, പിന്നെ പണം തട്ടിയെടുക്കുന്നു, രാഷ്‌ട്രീയക്കാരെ റോഡിൽ വെടിവച്ചു കൊല്ലുന്നു. സംസ്ഥാനം നിയമവാഴ്‌ച ഉയർത്തിപ്പിടിക്കുമോ അതോ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലായിരിക്കുമോ എന്ന് എഎപി ഹരിയാന പ്രസിഡന്‍റ് സുശീൽ ഗുപ്‌ത പറഞ്ഞു.