ബനിഹാൽ : ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിന്ന് എസ്‌യുവി തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ പത്ത് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ടവേര എന്ന വാഹനമാണ് ഇന്ന് (29-03-2024) പുലർച്ചെ 1.15 ഓടെ ജില്ലയിലെ ബാറ്ററി ചെ മേഖലയിൽ നിന്നും 300 അടി താഴചയിലേക്ക് മറിഞ്ഞത്.
സംഭവം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, സിവിൽ ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷ സൈന്യവും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് .
പ്രദേശത്ത് കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കനത്ത മഴയിൽ 10 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്‌മീർ പൊലീസ് സ്ഥിരീകരിച്ചു.
ജമ്മുവിലെ അംബ് ഘോത സ്വദേശി ബൽവാൻ സിങ് (47), ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽ നിന്നുള്ള വിപിൻ മുഖിയ ഭൈരാഗംഗ് എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് അവർ പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എസ്‌ഡിആർഎഫ്) സ്ഥലത്തുണ്ട്.
മലയിടുക്കിലേക്ക് പാസഞ്ചർ ടാക്‌സി മറിഞ്ഞ് 10 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ റോഡ് അപകടത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഉടന്‍ റംബാൻ ഡെപ്യൂട്ടി കമ്മിഷണർ ബസീർ ഉല്‍ ഹഖുമായി സംസാരിച്ചിരുന്നെന്നും വിശദാംശങ്ങള്‍ തിരക്കിയെന്നും കേന്ദ്രമന്ത്രിയും ഉധംപൂർ എംപിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. പൊലീസ്, എസ്‌ഡിആർഎഫ്, സിവിൽ ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവര്‍ അപകടം നടന്ന സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജിതേന്ദ്ര സിങ് തന്‍റെ എക്‌സിലൂടെ അറിയിച്ചു (Ten people were killed after an SUV skidded off the Jammu-Srinagar National Highway). കഴിഞ്ഞ വർഷം നവംബർ 15 ന് ദോഡ ജില്ലയിൽ ആഴത്തിലുള്ള തോട്ടിലേക്ക് ബസ് മറിഞ്ഞ് 39 യാത്രക്കാർ മരിക്കുകയും, 17 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.