ETV Bharat / bharat

തെരഞ്ഞെടുപ്പ് 90 സീറ്റില്‍, എംഎല്‍എമാര്‍ 95; ജമ്മു കശ്‌മീരില്‍ ഭരണം സെറ്റാക്കുമോ നോമിനേറ്റഡ് എംഎല്‍എമാര്‍ - JAMMU KASHMIR ELECTION RESULT

ജമ്മു കശ്‌മീരില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്ന എംഎല്‍എമാരുടെ പ്രധാന്യം ഏറെയാണ്. സംസ്ഥാനം ആര് ഭരിക്കുമെന്നതുള്‍പ്പെടെ തീരുമാനിക്കാന്‍ ഇവര്‍ക്കാവും.

JAMMU KASHMIR ELECTION 2024  ജമ്മു കാശ്‌മീര്‍ തെരഞ്ഞെടുപ്പ്  NOMINATED MLA POWER IN JK ASSEMBLY  LATETS MALAYALAM NEWS
Jammu Kashmir election 2024 (IANS)
author img

By ETV Bharat Kerala Team

Published : Oct 7, 2024, 6:10 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 10 വർഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. ജമ്മുവിലെ 43 സീറ്റുകളും കശ്‌മീരിലെ 47 സീറ്റുകളും ഉൾപ്പെടെ ആകെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്നത് 90 സീറ്റുകളിലാണെങ്കിലും ജമ്മു കാശ്‌മീരിന് 95 എംഎല്‍എമാരുണ്ടാവും.

ലെഫ്റ്റനന്‍റ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ച് അംഗങ്ങളുള്‍പ്പെടെയാണിത്. ഈ അംഗങ്ങളെ നാമനിർദേശം ചെയ്യാന്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാവുന്നത്. കാരണം ഗവര്‍ണറുടെ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനങ്ങളുടെ വോട്ടുനേടി വിജയിച്ചില്ലെങ്കിലും കേന്ദ്ര ഭരണ പ്രദേശത്തെ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കാന്‍ ഇവര്‍ക്കാവും. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നെ തന്നെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വലിയൊരു കണക്കിലെ കളിക്കാണ് ഇതു സാഹചര്യമൊരുക്കുക. കാരണം അംഗങ്ങളുടെ എണ്ണം 90-ല്‍ നിന്നും 95-ലേക്ക് എത്തുന്നതോടെ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകളുടെ എണ്ണം 46ൽ നിന്ന് 48 ആയി ഉയരുകയും.

അവിശ്വാസ പ്രമേയം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള അതേ വോട്ടവകാശം നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കുമുണ്ട്. ഇക്കാരണത്താല്‍ ഇവരുടെ പിന്തുണ സർക്കാരിന് നിർണായകമാണ്.

ഗവര്‍ണര്‍ക്ക് പൂര്‍ണ സ്വാതന്ത്രം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുമായി ആലോചിക്കാതെ തന്നെ ഗവര്‍ണര്‍ക്ക് അഞ്ച് പേരെ നിയമസഭ അംഗത്വത്തിനായി തെരഞ്ഞെടുക്കാം. ജമ്മു കശ്‌മീർ പുനസംഘടന നിയമത്തിലെ സെക്ഷൻ 15 പ്രകാരം സഭയിലേക്ക് രണ്ട് വനിത അംഗങ്ങളെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാം. സംസ്ഥാനത്തിന്‍റെ മുന്‍ ഭരണഘടനയിലും ഈ വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ ശുപാർശയോടെ വേണമായിരുന്നുവിത്. ബാക്കിയുള്ള മൂന്ന് അംഗങ്ങളില്‍ കശ്‌മീരി കുടിയേറ്റ പണ്ഡിറ്റുകളും പാക് അധീന ജമ്മു കശ്‌മീരിൽ നിന്നുള്ള അഭയാർത്ഥികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ജമ്മു കശ്‌മീർ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളുടെ നാമനിർദേശം ഭേദഗതിയിലൂടെ പാർലമെന്‍റ് അംഗീകരിച്ചത്.

JAMMU KASHMIR ELECTION 2024  ജമ്മു കാശ്‌മീര്‍ തെരഞ്ഞെടുപ്പ്  NOMINATED MLA POWER IN JK ASSEMBLY  LATETS MALAYALAM NEWS
Jammu Kashmir election 2024 (IANS)

പുതുച്ചേരിയുടെ തനിപ്പകർപ്പ്: ജമ്മു കശ്‌മീരിലെ അധിക എംഎൽഎമാരെ നാമനിർദേശം ചെയ്യുന്ന പ്രക്രിയ പുതുച്ചേരിയുടെ തനിപ്പകർപ്പാണ്. സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ മൂന്ന് എംഎൽഎമാരെ നിയമസഭയിലേക്ക് ശുപാർശ ചെയ്യാനാണ് പുതുച്ചേരി ഗവര്‍ണര്‍ക്ക് കഴിയുക.

സംസ്ഥാനത്തിന്‍റെ മുന്‍ ഗവര്‍ണറായിരുന്ന കിരൺ ബേദിയുടെ എംഎൽഎമാരുടെ നാമനിർദേശം 2017-2018 വർഷത്തിൽ മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. നാമനിര്‍ദേശം ചെയ്യുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചില്ലെന്ന വാദമായിരുന്നു ഉയര്‍ന്നത്. എന്നാൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഒടുവില്‍ ഗവര്‍ണറുടെ തീരുമാനം ശരിവച്ചു.

ALSO READ:യുപിയില്‍ ഐക്യം തെളിയിക്കാന്‍ ഇന്ത്യ സഖ്യത്തിന് അഗ്നിപരീക്ഷ; എങ്ങുമെത്താതെ ഉപതെരഞ്ഞെടുപ്പ് സീറ്റ് വിഭജനം; പ്രതീക്ഷയില്‍ നേതാക്കളും... - UP ASSEMBLY BYPOLLS 2024

ജമ്മു കാശ്‌മീര്‍ ഭരണം ആര്‍ക്ക്: ആകെ 64 ശതമാനം വോട്ടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസും നാഷണൽ കോൺഫറൻസും ഉള്‍പ്പെടുന്ന സഖ്യത്തിനാണ് മുന്‍ മന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ചിലസര്‍വേകള്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. ഇങ്ങനെ വന്നാല്‍ ഗവര്‍ണറുടെ നാമനിര്‍ദേശം സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാവും.

അതേസമയം സംസ്ഥാനത്തെ മണ്ഡലങ്ങളുടെ എണ്ണം 114 ആണ്. പാകിസ്ഥാന്‍ അധിനിവേശ കാശ്‌മീരിന്‍റെ ഭാഗമായതിനാലാണ് 24 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. ഗവര്‍ണറുടെ അഞ്ച് അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നതോടെ നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 119 ആകും. ഇതു സാങ്കേതികമായ കണക്ക് മാത്രമാണ്. തെരഞ്ഞെടുപ്പ് നടക്കാത്ത 24 സീറ്റുകള്‍ ഒഴിച്ച് 95 തന്നെ എംഎല്‍എമാരാണ് സംസ്ഥാനത്ത് ഉണ്ടാവുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.