ETV Bharat / bharat

ഹരിയാനയില്‍ ഐഎൻഎല്‍ഡി അധ്യക്ഷനെ വെടിവച്ചു കൊന്നു; സുരക്ഷ ശക്തമാക്കി പൊലീസ്

ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ നഫെ സിങ് റാത്തിയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു, നാഫെയുടെ സഹായിയും കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ആരും സുരക്ഷിതരല്ലെന്ന് മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ഭൂപീന്ദർ എസ് ഹൂഡ

author img

By ANI

Published : Feb 25, 2024, 8:58 PM IST

Nafe Singh Rathee  Indian National Lok Dals Chief  Shot Dead In Jhajjar  മുൻ നിയമസഭാംഗം കൊല്ലപ്പെട്ടു  ഹരിയാന ജജ്ജാര്‍
Haryana Indian National Lok Dal's Chief Nafe Singh Rathee Was Shot Dead In Jhajjar

ഹരിയാന: ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ പ്രസിഡന്‍റ് നഫെ സിങ് റാത്തിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു (Haryana Indian National Lok Dal's Chief Nafe Singh Rathee Was Shot Dead In Jhajjar). ഹരിയാന ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡില്‍ വെച്ചാണ് അക്രമികൾ വെടിയേറ്റാണ് മുൻ നിയമസഭാംഗം കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ നേതാവ് അഭയ് ചൗട്ടാല അറിയിച്ചു.

റാത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ അജ്ഞാത സംഘം നഫെ സിങ് റാത്തിയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഒരു പാർട്ടി പ്രവർത്തകനും കൊല്ലപ്പെട്ടുവെന്ന് ജജ്ജാർ എസ്‌പി അർപിത് ജെയിൻ അറിയിച്ചു. പ്രദേശത്ത് വെടിവപ്പ് നടന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ് പി പറഞ്ഞു.

അതേസമയം നഫെ സിങ് റാത്തിയുടെ മരണത്തിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ എസ് ഹൂഡ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.