ETV Bharat / bharat

'മഹാ കുംഭമേളയ്ക്കായി 13,000 ട്രെയിനുകൾ'; ഒരുക്കങ്ങൾക്കായി ചെലവഴിച്ചത് 5,000 കോടിയിലധികമെന്ന് റെയിൽവേ മന്ത്രി - TRAINS FOR MAHA KUMBH

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള

MAHA KUMBH MELA PRAYAGRAJ  SPECIAL TRAINS FOR MAHA KUMBH MELA  മഹാ കുംഭമേള പ്രത്യേക ട്രെയിനുകള്‍  റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്
Indian Railways to run 13,000 trains for Maha Kumbh (ETV Bharat)
author img

By PTI

Published : Dec 8, 2024, 10:17 PM IST

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ ഭക്തരുടെ സൗകര്യത്തിനായി 3,000 സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കുംഭ മേളയ്ക്കായുള്ള റെയിൽവേയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്രമന്ത്രി വാരണാസിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ട്രെയിനില്‍ യാത്ര ചെയ്‌തു. കുംഭ മേളയുമായി ബന്ധപ്പെട്ട് 2 കോടിയോളം യാത്രക്കാർ ട്രെയിനിൽ നഗരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രയാഗ്‌രാജിലെ നോർത്ത് ഈസ്‌റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ എന്നിവയുടെ കീഴിലുള്ള നിരവധി സ്‌റ്റേഷനുകൾ മന്ത്രി പരിശോധിച്ചു. ഗംഗ നദിക്ക് മുകളിൽ നിർമ്മിച്ച പുതിയ പാലവും പരിശോധിച്ചതായി മന്ത്രി അറിയിച്ചു. പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഉദ്ഘാടനം ചെയ്യുമെന്ന് അശ്വിനി വൈഷ്‌ണവ് അറിയിച്ചു.

മൊബൈൽ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റ് സിസ്‌റ്റം) പ്രയാഗ്‌രാജിൽ ആദ്യമായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പുരിയിലെ രഥയാത്രയിലും ഈ സംവിധാനം ഉപയോഗിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

'മഹാ കുംഭമേളയ്ക്കായി പ്രയാഗ്‌രാജ് - വാരണാസി റൂട്ടിലെ റെയിൽവേ ട്രാക്ക് ഇരട്ടിയാക്കി. ഫഫാമൗ-ജങ്ഹായ് സെക്ഷൻ ഇരട്ടിയാക്കി. ഝാൻസി, ഫാഫമൗ, പ്രയാഗ്‌രാജ്, സുബേദർഗഞ്ച്, നൈനി, ചിയോകി സ്‌റ്റേഷനുകളിൽ രണ്ടാമത്തെ പ്രവേശന കവാടം നിർമ്മിച്ചു.

എല്ലാ സ്‌റ്റേഷനുകളിലും ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. അത് പ്രയാഗ്‌രാജ് സ്‌റ്റേഷനിലെ മാസ്‌റ്റർ കൺട്രോൾ റൂമിലേക്ക് തത്സമയ ഫീഡുകൾ അയയ്ക്കും. മഹാ കുംഭ് നഗറിൽ നിന്നുള്ള സിസിടിവി ക്യാമറ ഫീഡും മാസ്‌റ്റർ കൺട്രോൾ റൂമിൽ സ്വീകരിക്കും.'- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

പ്രയാഗ്‌രാജിലെ വിവിധ സ്‌റ്റേഷനുകളിലായി 48 പ്ലാറ്റ്‌ഫോമുകൾ കൂടാതെ 23-ലധികം ഹോൾഡിങ് ഏരിയകൾ നിർമ്മിച്ചതായും മന്ത്രി പറഞ്ഞു. 21 അടി മേൽപ്പാലങ്ങൾ നിർമ്മിക്കുകയും 554 ടിക്കറ്റിംഗ് കിയോസ്‌കുകൾക്കായി ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ 5,000 കോടിയിലധികം രൂപയാണ് മഹാ കുംഭമേളയ്ക്കായുള്ള ഒരുക്കങ്ങൾക്കായി ചെലവഴിച്ചതെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

ജനുവരി 13-ന് പൗഷപൂർണിമ ദിനത്തിൽ ആരംഭിക്കുന്ന മഹാ കുംഭമേള ഫെബ്രുവരി 26-ന് മഹാശിവരാത്രിയിലാണ് സമാപിക്കുക.

Also Read: മഹാകുംഭ മേള; യുപിയിൽ പുതിയ ജില്ല, പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.