ETV Bharat / bharat

ലണ്ടനില്‍ 30കാരിയെയും രണ്ട് കുട്ടികളെയും കുത്തിക്കൊല്ലാന്‍ ശ്രമം; ഇന്ത്യൻ വംശജന്‍ പിടിയില്‍ - INDIAN ORIGIN MAN MURDER ATTEMPT

48- കാരനായ കുൽവിന്ദർ റാം എന്നയാളാണ് പിടിയിലായത്.

MURDER ATTEMPT IN EAST LONDON  WOMAN AND 2 CHILDREN STABBED IN UK  യുകെയില്‍ കൊലപാതക ശ്രമം  ഇന്ത്യൻ വംശജന്‍ യുകെയില്‍ പിടിയില്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 5:19 PM IST

ലണ്ടൻ: ഈസ്‌റ്റ് ലണ്ടനില്‍ 30കാരിയായ സ്‌ത്രീയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജന്‍ പിടിയില്‍. കുൽവിന്ദർ റാം എന്ന 48 കാരനാണ് പിടിയിലായത്. ഇയാളെ ബാർക്കിങ്സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

30കാരിയായ സ്‌ത്രീയെയും എട്ട് വയസുള്ള പെൺകുട്ടിയെയും രണ്ട് വയസുള്ള ആൺകുട്ടിയെയും വധിക്കാൻ ശ്രമിച്ചതിന് കുല്‍വിന്ദര്‍ റാമിനെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ മെട്രോപൊളിറ്റന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ആഴ്‌ചയാണ് ഈസ്റ്റ് ലണ്ടനില്‍ സംഭവമുണ്ടായത്. ആക്രമണമുണ്ടായതറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസും എയർ ആംബുലൻസും സ്ഥലത്തെത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുല്‍വീന്ദര്‍ റാമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശരിക്കും ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് നടന്നതെന്ന് ബാർക്കിങ്ങിലും ഡാഗൻഹാമിലും പൊലീസിന്‍റെ ചുമതലയുള്ള ഡിറ്റക്‌ടീവ് സൂപ്രണ്ട് ലൂയിസ് ബാസ്‌ഫോർഡ് പ്രതികരിച്ചു.

Also Read: വിവാഹത്തെ എതിര്‍ത്തു; വ്യവസായിയുടെ ഭാര്യയെ കാമുകനായ ജിം ട്രെയിനര്‍ കൊന്ന് കഴിച്ചുമൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.